scorecardresearch

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം; ഗന്ധർവ്വനൊപ്പം പാട്ടുപാടി ജയസൂര്യ, വീഡിയോ

ഇത്രവർഷങ്ങൾക്കിപ്പുറം മലയാളം പാട്ടിലെ ഈ വരികൾ  നിതീഷ് ഭരദ്വാജ് മറന്നിട്ടില്ല എന്നതാണ് കൗതുകം

ഇത്രവർഷങ്ങൾക്കിപ്പുറം മലയാളം പാട്ടിലെ ഈ വരികൾ  നിതീഷ് ഭരദ്വാജ് മറന്നിട്ടില്ല എന്നതാണ് കൗതുകം

author-image
Entertainment Desk
New Update
Jayasurya Nitish Bharadwaj viral video

ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ 'ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം' എന്ന പാട്ടു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുക നിതീഷ് ഭരദ്വാജിന്റെ മുഖമാണ്. മലയാളികളുടെ ഗന്ധർവ്വ സങ്കൽപ്പത്തിനു മുഖമായി മാറുകയായിരുന്നു നിതീഷ്.

Advertisment

നിതീഷ് ഭരദ്വാജിനൊപ്പമുള്ള മനോഹരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ.'ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം' എന്ന ഗാനം ജയസൂര്യയ്ക്ക് ഒപ്പം ആലപിക്കുന്ന നിതീഷിനെയാണ് വീഡിയോയിൽ കാണാനാവുക. ഇത്രവർഷങ്ങൾക്കിപ്പുറം ആ വരികൾ  താരം മറന്നിട്ടില്ല എന്നതു ആരിലും കൗതുകമുണർത്തും.

"അപ്രതീക്ഷിതമായ കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്," എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ വീഡിയോ പങ്കുവച്ചത്. 

Advertisment

ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കത്താനാരിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നിതീഷ്.  33 വർഷങ്ങൾക്കു ശേഷമാണ് നിതീഷ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധർവനിലേത്.  2018ൽ റിലീസ് ചെയ്ത ‘കേദാർനാഥ്’ എന്ന ബോളിവുഡ് സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 

അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ തുടങ്ങിയവരാണ് കത്തനാരിലെ മറ്റു താരങ്ങൾ.  റോജിൻ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. 

Read More

Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: