scorecardresearch

ആർത്തവസമയത്ത് എപ്പോഴും ബോയ്ഫ്രണ്ടുമായി അടിയാവും: ജാൻവി കപൂർ

പിഎംഎസ്' ഉണ്ടാകുന്ന സമയത്ത് ബോയ് ഫ്രണ്ടുമായി എപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്നും ജാൻവി കപൂർ പറഞ്ഞു

പിഎംഎസ്' ഉണ്ടാകുന്ന സമയത്ത് ബോയ് ഫ്രണ്ടുമായി എപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്നും ജാൻവി കപൂർ പറഞ്ഞു

author-image
Entertainment Desk
New Update
Janhvi Kapoor, Janhvi Kapoor Boyfriend

ചിത്രം: ജാൻവി കപൂർ

ബോളിവുഡ് താരം ജാൻവി കപൂർ, ശിഖർ പഹാരിയയുമായി പ്രണയത്തിലാണെന്ന് കുറച്ചു കാലമായി ബോളിവുഡിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ആരാധകരുടെ സംശയങ്ങൾക്ക് ആക്കംകൂട്ടി അടുത്തിടെ നടന്ന അനന്ത് അമ്പാനി- രാധിക മെർച്ചന്റ് വിവാഹത്തിൽ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ജാൻവി തന്റെ പ്രണയത്തിൽ നേരിട്ട ആദ്യ 'ഹാർട്ട് ബ്രേക്കിനെ' പറ്റി തുറന്ന് പറയുകയാണ്.

Advertisment

താൻ ഒരിക്കൽ പ്രണയത്തിൽ തിരച്ചടി നേരിട്ടെന്നും, ഹൃദയഭേദകമായ ആ അവസ്ഥയിൽ നിന്ന് കരകയറിയത് അതിന് കാരണക്കാരനായ വ്യക്തിയുടെ സഹായത്തോടെയാണെന്നും ജാൻവി പറഞ്ഞു. "ജീവിതത്തിൽ ഒരു തവണ മാത്രമേ ഞാൻ ഹാർട്ട് ബ്രേക്ക് അനുഭവിച്ചിട്ടുള്ളൂ. എന്നാൽ ആ വ്യക്തി തിരികെ വന്ന് ആ ഹാർട്ട് ബ്രേക്ക് അവസാനിപ്പിച്ചു," ജാൻവി പറഞ്ഞു.

തനിക്ക് 'പിഎംഎസ്' ഉണ്ടാകുന്ന സമയത്ത് ബോയ് ഫ്രണ്ടുമായി എപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്നും, അതിന്​ ശേഷം വീണ്ടും ഇരുവരും ഒരുമിക്കുമെന്നും ജാൻവി കൂട്ടിച്ചേർത്തു.

Advertisment

പ്രശസ്ത നടി ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. അടുത്തിടെ, കടുത്ത ഭക്ഷ്യവിഷബാധയെ തുടർന്ന് ജാൻവി സൗത്ത് മുംബൈയിലെ റിലയൻസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വരാനിരിക്കുന്ന ചിത്രമായ ഉലജിൻ്റെ പ്രമോഷൻ തിരക്കിലാണിപ്പോൾ നടി. റോഷൻ മാത്യു, ഗുൽഷൻ ദേവയ്യ, ആദിൽ ഹുസൈൻ, രാജേഷ് തൈലാങ്, മെയ്യാങ് ചാങ്, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരും ചിത്രത്തിലുണ്ട്. ദേശീയ അവാർഡ് ജേതാവായ സുധാൻഷു സാരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

Janhvi Kapoor Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: