/indian-express-malayalam/media/media_files/2025/01/08/7bpoQmUx8FKSJvbn36bK.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. എന്നാൽ താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾ തിയേറ്ററുകളിൽ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമ ലോകം സാക്ഷിയാതത്. സൂര്യവംശി (2021), ഒഎംജി 2 (2023) എന്നി ചിത്രങ്ങളൊഴികെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളെല്ലാംതന്നെ നിരാശപ്പെടുത്തിയിരുന്നു.
2022ൽ ബച്ചൻ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധൻ, കട്ട്പുള്ളി, രാം സേതു തുടങ്ങി അഞ്ചു ചിത്രങ്ങളിലും, 2024ൽ ബഡേ മിയാൻ ഛോട്ടേ മിയാൻ ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിലും അക്ഷയ് കുമാർ നായകനായി. ബിഗ്ബജറ്റ് ചിത്രങ്ങളുൾപ്പെടെ പുറത്തിറങ്ങിയ ഈ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ ദയനിയമായി പരാജയപ്പെടുകയായിരുന്നു.
ഇപ്പോഴിതാ, സിനിമകൾ പരാജപ്പെടുന്നതിൽ അക്ഷയ് കുമാറിനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് തുറന്നു പറയുകയാണ് നടൻ രാം കപൂർ. 'സിനിമകൾ പരാജയപ്പെടുന്നതിൽ അക്ഷയ് കുമാറിനെ മാത്രം കുറ്റപ്പെടുത്താനാകില്ല, മറിച്ച് അദ്ദേഹം പ്രവർത്തിക്കുന്ന വലിയ നിർമ്മാതാക്കളെയും കുറ്റപ്പെടുത്തണം. അവരാണ് ഇത് വിജയിക്കും അത് വിജയിക്കും എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ സമീപിക്കുന്നത്. വമ്പൻമാരായ നിർമ്മാതാക്കൾക്കൊപ്പം മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള ചാറ്റ് ഷോയിൽ രാം കപൂർ പറഞ്ഞു.
'ഒരു സിനിമയിൽ ഒപ്പുവച്ചാൽ, പിന്മാറാൻ കഴിയില്ല. സിനിമയിൽ അതിജീവിക്കാൻ നിർമ്മാതാക്കളുമായും സംവിധായകരുമായും നല്ല ബന്ധം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ് ഒരു പ്രോജക്റ്റിൽ നിന്നും അക്ഷയ് കുമാർ പിന്മാറാത്തത്.'
'ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഒരു സംവിധായകനോ നിർമ്മാതാവോ പുതിയ പ്രോജക്ടുകളുമായി വരുമ്പോൾ, ബന്ധം നിലനിർത്തേണ്ടതിന്റെ പേരിൽ അവരോട് 'നോ' പറയാൻ കഴിയില്ല. എനിക്ക് നിങ്ങളോടൊപ്പം മറ്റൊരു സിനിമ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് അഹങ്കാരിയായി മാറാൻ സാധിക്കില്ല. നടന്മാരുമായി മൂന്നു വർഷം മുൻപെങ്കിലും നിർമ്മാതാക്കൾ പുതിയ സിനിമയുടെ കരാർ ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഇപ്പോൾ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ പലതും വർഷങ്ങൾക്കു മുൻപ് ഒപ്പുവച്ചതായിരിക്കാം. ഇത് സിനിമകളുടെ ഉള്ളടക്കം ആവർത്തിക്കാൻ കാരണമായേക്കാം,' രാം കുമാർ പറഞ്ഞു.
Read More
- 'കസേര പിടിച്ചിടാന് പോലും യുവജനോത്സവ വേദിയിൽ കയറിയിട്ടില്ല;' വിജയികൾക്ക് സർപ്രൈസുമായി ആസിഫ് അലി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
- ആൺനോട്ടങ്ങളെ ബുദ്ധിപരമായി ഉപയോഗിച്ചു; ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില
- ഹണി റോസിന്റെ പരാതി; ബോബി ചെമണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
- ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us