/indian-express-malayalam/media/media_files/2025/01/04/Ysbrj5JQ8GzPRXSPa8uj.jpg)
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾ, പുതുവർഷത്തിൽ അഹാന പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ആരാധകർക്ക് കൗതുകം സമ്മാനിക്കുന്നത്.
2024ൽ നടന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി അഹാന പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീഡിയോ അവസാനിക്കുന്നത് നിർമാണ ഘട്ടത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന് അരികെ അഹാന നിൽക്കുന്ന ചിത്രത്തിലാണ്. പുതിയ വീട്ടിലേക്ക് താമസം മാറുകയാണോ അഹാന എന്നാണ് ആരാധകർ തിരക്കുന്നത്. പുതിയ വീടു പണിയുകയാണോ എന്നും ചിലർ തിരക്കുന്നു.
ഇപ്പോഴിതാ, ആരാധകരുടെ ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് അഹാന. യൂട്യൂബ് ലൈവിലാണ് വീടുപണിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അഹാന ഉത്തരമേകിയത്.
"അതൊരു സർപ്രൈസാണ്. ചില കാര്യങ്ങൾ നടന്നു കഴിഞ്ഞു മാത്രമല്ലേ നമ്മൾ പറയാറൂള്ളൂ? കുറച്ചു സമയം കൂടി കഴിഞ്ഞു വിശദമായി പറയാം. വീടാണോ മറ്റെന്തെങ്കിലുമാണോ എന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. പൂർത്തിയാവുമ്പോൾ എന്തായാലും പറയും," അഹാനയുടെ വാക്കുകളിങ്ങനെ.
ഈ വര്‍ഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിനും അഹാന വീഡിയോയിൽ മറുപടി പറയുന്നുണ്ട്. ''ചിലപ്പോള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകും,'' എന്നാണ് വിവാഹത്തെ കുറിച്ച് അഹാന പറയുന്നത്.
Read More
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി; മകനെ യുക്തിവാദം പഠിപ്പിക്കാൻ ആഗ്രഹിച്ച വിക്രാന്ത് മാസി
- ഇത്രേം റിസ്കി ഷോട്ട് ഡ്യൂപ്പിനെ വെച്ച് ചെയ്തൂടെ; പേളിയോട് ആരാധകൻ
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.