scorecardresearch

IPL 2024: കോരിത്തരിപ്പിക്കുന്ന ആക്ഷനുകളുമായി അക്ഷയ് കുമാറും ടൈഗറും

ഉദ്ഘാടന പരിപാടിയിലേക്കുള്ള താരങ്ങളുടെ എൻട്രി തന്നെ വേറിട്ടതായിരുന്നു. ദേശീയ പതാകയുമായി സ്റ്റേഡിയത്തിന് മുകളിലൂടെ കയറിൽ തൂങ്ങിയുള്ള അക്ഷയ് കുമാറിന്റെ വരവും ശ്രദ്ധേയമായി.

ഉദ്ഘാടന പരിപാടിയിലേക്കുള്ള താരങ്ങളുടെ എൻട്രി തന്നെ വേറിട്ടതായിരുന്നു. ദേശീയ പതാകയുമായി സ്റ്റേഡിയത്തിന് മുകളിലൂടെ കയറിൽ തൂങ്ങിയുള്ള അക്ഷയ് കുമാറിന്റെ വരവും ശ്രദ്ധേയമായി.

author-image
Entertainment Desk
New Update
IPL 2024 | Akshay Kumar

ഐപിഎൽ ഉദ്ഘാടന വേദിയിൽ വേറിട്ട പ്രകടനവുമായി ബോളിവുഡിലെ ആക്ഷൻ താരങ്ങളായ ടൈഗർ ഷ്രോഫും അക്ഷയ് കുമാറും. ഉദ്ഘാടന പരിപാടിയിലേക്കുള്ള താരങ്ങളുടെ എൻട്രി തന്നെ വേറിട്ടതായിരുന്നു.

Advertisment

ദേശീയ പതാകയുമായി സ്റ്റേഡിയത്തിന് മുകളിലൂടെ കയറിൽ തൂങ്ങിയുള്ള അക്ഷയ് കുമാറിന്റെ വരവും ശ്രദ്ധേയമായി. വേദിയിൽ ജാക്കിക്ക് അദ്ദേഹം പതാക കൈമാറുകയും അദ്ദേഹം വേദിയിൽ ഒരിടത്ത് സ്ഥാപിക്കുകയും ചെയ്തു.

ഇന്ത്യയുടെ ദേശീയപതാകയും കൊണ്ട് ഗ്രൌണ്ടിന് ചുറ്റും ബൈക്ക് ഓടിക്കുന്നതും കാണാമായിരുന്നു. അക്ഷയ് കുമാർ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചപ്പോൾ ബൈക്കിന് പിന്നിലായി നിന്നുകൊണ്ട് ദേശീയപതാക പിടിച്ചിരുന്നത് ആക്ഷൻ ഹീറോ ടൈഗർ ഷ്രോഫായിരുന്നു.

Advertisment

ഏപ്രിലിൽ 11ന് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രം റിലീസാകുന്നുണ്ട്. ഇതിന്റെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് താരങ്ങൾ ഐപിഎൽ ഉദ്ഘാടന വേദിയിലെത്തിയത്.

രാജ്യത്തിന്റെ അഭിമാനമുയർത്തിയ ചന്ദ്രയാൻ മൂന്നിന്റെ ലാന്റിങ്ങിന്റെ പുനരാവിഷ്ക്കാരവും ഐപിഎൽ വേദിയിൽ പ്രദർശിപ്പിച്ചു.

Read More 

Akshay Kumar IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: