/indian-express-malayalam/media/media_files/OBF4tZZZeu08rmsIVg6o.jpg)
ക്രിക്കറ്റ് താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും മുംബൈ അലിബാഗിൽ പുതിയ ഹോളിഡേ ഹോം സ്വന്തമാക്കിയിരിക്കുകയാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ നിന്നും വിശ്രമം, ഏകാഗ്രത, സമാധാനം എന്നിവ സമ്മാനിക്കുന്ന ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഈ വീടിന്റെ പ്രത്യേകത.
അലിബാഗിലെ പുതിയ വീട് പരിചയപ്പെടുത്തുകയാണ് വിരാട് ഇപ്പോൾ. “ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ഞാൻ ശരിക്കും വിലമതിക്കുന്നു. സത്യം പറഞ്ഞാൽ, കുട്ടിക്കാലത്ത് ഞാൻ അത് വേണ്ടത്ര ചെയ്തില്ല, ” മനോഹരമായ ഡൈനിംഗ് റൂം പരിചയപ്പെടുത്തി വിരാട് പറഞ്ഞു.
ആർക്കിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യ പറയുന്നതനുസരിച്ച്, 10,000 ചതുരശ്ര അടി പ്ലോട്ടിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്, കാലിഫോർണിയൻ- കൊങ്കൺ ശൈലി എന്നിവ സംയോജിപ്പിച്ച ഈ വീട്ടിൽ നാലു ബെഡ് റൂമുകളാണ് ഉള്ളത്.
“പ്രകൃതിദത്തമായ കല്ലുകൾ, വിദേശ ഇറ്റാലിയൻ മാർബിളുകൾ, ടർക്കിഷ് ചുണ്ണാമ്പുകല്ലുകൾ തുടങ്ങിയവയുടെ ഉപയോഗമാണ് ഈ വീടിന്റെ പ്രധാന സവിശേഷത." ആർക്കിടെക്ചറൽ ഡൈജസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
2017ൽ വിവാഹിതരായ വിരാട് കോലിക്കും അനുഷ്‌ക ശർമ്മയ്ക്കും വാമിക എന്ന മകളുമുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് അനുഷ്ക ഇപ്പോൾ.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us