/indian-express-malayalam/media/media_files/cpmivPyYYUHcKoJQjcIQ.jpg)
Photo: Ahanas Design 4 Space
മലയാളസിനിമയിലെ അഭിമാനതാരങ്ങളിലൊരാളാണ് പാർവതി തിരുവോത്ത്. 2006ൽ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സഹനടിയായി എത്തിയ പാർവതി പിന്നീടങ്ങോട്ട് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കുകയായിരുന്നു. മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാനപുരസ്കാരം വരെ ഈ അഭിനേത്രിയെ തേടിയെത്തി.
പാർവതിയുടെ കൊച്ചിയിലെ പുതിയ ഫ്ളാറ്റിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. 2460 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഫ്ളാറ്റിൽ മൂന്നു കിടപ്പു മുറികളാണ് ഉള്ളത്.
അഹാനാസ് ഡിസൈനാണ് ഫ്ളാറ്റിന്റെ ഇന്റീരിയറും ലാൻഡ്സേക്പ്പിംഗും ഒരുക്കിയിരിക്കുന്നത്.
ലാളിത്യമാണ് ഡിസൈനിന്റെ മുഖമുദ്ര. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഡിസൈൻ ഒരുക്കിയത്.
നാച്യുറൽ ടോൺ നിറങ്ങൾക്കാണ് ഇന്റീരിയറിൽ പ്രാധാന്യം നൽകിയത്. ചാരനിറവും തവിട്ടുനിറവുമെല്ലാം ഇന്റീരിയറിൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു.
ഡിസൈനിൽ പ്രകൃതിയേയും ഇഴചേർത്തിരിക്കുന്നു. ഫലവൃക്ഷങ്ങളും മാവും പാഷൻ ഫ്രൂട്ട് ചെടികളുമെല്ലാം ബാൽക്കണിയുടെ സൗന്ദര്യം വർധിപ്പിക്കുന്നു.
കണ്ടംപററി ഡിസൈനാണ് വീടിന്റെ ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
കായലിലേക്കു മിഴിതുറക്കുന്ന ബാൽക്കണിയാണ് ഈ ഫ്ളാറ്റിന്റെ മറ്റൊരു ബ്യൂട്ടി സ്പോട്ട്.
പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരകയായിരിക്കെയാണ് 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലേക്ക് പാർവതിയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി ( 2015), ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച അഭിനേത്രികളിൽ ഒരാളായി പാർവതി മാറി. 2015, 2017 വർഷങ്ങളിൽ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും പാർവതിയെ തേടിയെത്തി.
അഞ്ജലി മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'വണ്ടർ വുമൺ' ആണ് പാർവതി അവസാനമായി അഭിനയിച്ച ചിത്രം. സയനോര, നിത്യ മേനോൻ, പത്മപ്രിയ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. സോണി ലിവിലൂടെ റിലീസിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.
Read More
- 'ദുൽഖർ അല്ലേ ആ പോയത്'; ഡിക്യുവിന്റെ അപ്രതീക്ഷിത എൻട്രിയിൽ അമ്പരന്ന് ആരാധകർ
- ഓരോ വാക്ക് പറയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാകും: സൗഭാഗ്യ വെങ്കിടേഷ്
- ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടി ആരെന്നറിയാമോ?
- കൗമാരക്കാലം മുതൽ കണ്ട സ്വപ്നം മുന്നിൽ; സന്തോഷമടക്കാനാവാതെ സുചിത്ര മോഹൻലാൽ, വീഡിയോയുമായി മായ
- കുഞ്ഞാറ്റയെ ചേർത്തുപിടിച്ച് മീനാക്ഷി; ഇവർ തമ്മിൽ കൂട്ടായിരുന്നോ എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us