/indian-express-malayalam/media/media_files/b4JBcJmfG8aFHjNuoDDS.jpg)
വിരാടും അനുഷ്‌കയും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം
ധാരാളം ആരാധകർ പിന്തുടരുന്ന സെലിബ്രിറ്റി കപ്പിൾസാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ബോളിവുഡ് നായിക അനുഷ്ക ശർമ്മയും. ഇരുവരുടെയും വിവാഹ വാർഷികമായിരുന്ന തിങ്കളാഴ്ച. കേക്ക് മുറിച്ച് ആറാം വിവാഹ വാർഷികം ആഘോഷിച്ച താരങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ചൊവ്വാഴ്ച രാവിലെ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റുകളിൽ 'ഇൻഫിനിറ്റി' ചിഹ്നത്തോടൊപ്പം അടിക്കുറിപ്പും നൽകിയിട്ടുണ്ട്. "കുടുംബവും സുഹൃത്തുക്കളും, സ്നേഹവും നിറഞ്ഞ ദിവസം. പോസ്റ്റ് ചെയ്യാൻ വൈകി." അനുഷ്ക കുറിച്ചു.
വിരാടും അനുഷ്‌കയും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ നേരത്തെ തന്നെ ഇന്റെർനെറ്റിൽ പ്രചരിച്ചിരുന്നു. ലണ്ടനിലാണ് ആഘോഷം നടന്നത്. അനുഷ്‌കയുടെ സഹോദരനും നിർമ്മാതാവുമായ കർണേഷ് ശർമ്മ, നടിയായ സാഗരിക ഘാട്ട്‌ഗെ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻ അഭിഷേക് ഉപമന്യു എന്നിവരോടൊപ്പമായിരുന്നു താരജോഡികളുടെ ആഘോഷം.
ചലച്ചിത്ര മേഖലയിൽ നിന്നും ക്രിക്കറ്റ് മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേരുന്നത്.
2017ൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് നടന്ന രഹസ്യ ചടങ്ങിലാണ് അനുഷ്‌കയും വിരാടും വിവാഹിതരായത്. 2021 ജനുവരിയിൽ ഇരുവരും തങ്ങളുടെ ആദ്യ കുട്ടിയായ വാമികയെ സ്വാഗതം ചെയ്തു.
Read More Entertainment Stories Here
- സംഗതി ഇമോഷണൽ ആണ്; ചക്കിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കു വച്ച് ജയറാം കുടുംബം
 - അച്ഛനും അമ്മയും തന്ന ഏറ്റവും നല്ല സമ്മാനം; അനിയത്തിക്ക് പിറന്നാൾ ആശംസിച്ച് സംവൃത
 - ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടിസ്
 - ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; താരങ്ങൾക്കെതിരെ കേസ് കൊടുത്ത് മൻസൂർ അലി ഖാൻ
 - പത്ത് വർഷങ്ങൾക്ക് മുൻപ്, അന്നും ഒരു ക്രിസ്മസ് കാലമായിരുന്നു; മോഹൻലാൽ-ജീത്തു കോംബോ വീണ്ടും ഹിറ്റടിക്കുമോ?, പ്രതീക്ഷ നൽകി 'നേര്' ട്രെയിലർ
 - സുഹാനയെ വിടൂ, നിങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കൂ; 'നെപ്പോട്ടിസം' വിവാദത്തിൽ പ്രതികരിച്ച് സോയ അക്തർ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us