scorecardresearch

വിമാനത്തിൽ നിന്ന് ഹോട്ട് എയർ ബലൂണിലേക്ക് ചാടി; ആക്ഷൻ രംഗങ്ങളെ കുറിച്ച് അക്ഷയ് കുമാർ

പൃഥ്വിരാജ് വില്ലനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അക്ഷയ് കുമാറിന്റെ കാൽ മുട്ടിന് പരിക്കേറ്റതായി നിർമ്മാതാവ് പറഞ്ഞു

പൃഥ്വിരാജ് വില്ലനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അക്ഷയ് കുമാറിന്റെ കാൽ മുട്ടിന് പരിക്കേറ്റതായി നിർമ്മാതാവ് പറഞ്ഞു

author-image
Entertainment Desk
New Update
Akshay Kumar | Prithviraj

ചിത്രം: IMDB, പൃഥ്വിരാജ്/ ഇൻസ്റ്റഗ്രാം

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ആക്ഷൻ സ്റ്റാറുകളിൽ ഒരാളാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. അടുത്തിടെ താൻ നടത്തിയ എറ്റവും സാഹസികമായ ഒരു സ്റ്റണ്ടിനെ കുറച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു സിനിമയ്ക്കായി റൺവേയിലൂടെ ഓടുന്ന വിമാനത്തിലേക്കും, ഹോട്ട് എയർ ബലൂണിലേക്കും ചാടിയെന്ന് അക്ഷയ് പറഞ്ഞു. സേഫ്റ്റി ഗിയറുകളൊന്നും ഇല്ലാതെയുള്ള തന്റെ ഈ സ്റ്റണ്ടുകളെ 'ക്രേസി' എന്നാണ് താരം വിളിക്കുന്നത്.

Advertisment

കരിയറിലെ ഏറ്റവും കഠിനമായ ആക്ഷൻ സ്റ്റണ്ട് എന്താണെന്നും, ഈ 56-ാം വയസ്സിൽ അത്തരത്തിലുള്ള സ്റ്റണ്ടുകൾ ചെയ്യുന്നതിനു മുമ്പ് രണ്ടുതവണ ആലോചിക്കുമോയെന്നും ചോദിച്ചപ്പോഴായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി. "എൻ്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ ആക്ഷൻ സീക്വൻസ്, ഒരു വിമാനത്തിൽ നിൽക്കേണ്ടി വന്നതാണ്. റൺവേയിലൂടെ ഓടുന്ന വിമാനത്തെ പിടിക്കേണ്ടി വന്നു. വിമാനത്തെ പിന്തുടർന്ന് അതിന് മുകളിൽ കയറി നിൽക്കണം, എന്നിട്ട് ഒരു ഹോട്ട് എയർ ബലൂണിലേക്ക് ചാടണം.

എനിക്ക് ഭ്രാന്തായിരുന്നു. ഞാൻ 'ക്രേസി' ആയിരുന്നു. എൻ്റെ ജീവിതത്തിൽ ഒരിക്കൽ ദൈവത്തെ പരീക്ഷിക്കാൻ ശ്രമിച്ചു. നന്ദി, ഞാൻ സുരക്ഷിതനായതിന്. ഞാൻ അപകടത്തിൽ പെടാൻ 70 ശതമാനം സാധ്യതഉണ്ടായിരുന്നു. വെറും 30 ശതമാനം മാത്രമായിരുന്നു അതിജീവിക്കാനുള്ള സാധ്യത. വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, ഇനി ഒരിക്കലും ഞാൻ അത് ചെയ്യില്ല," ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിൽ അക്ഷയ് പറഞ്ഞു.

ഡ്യൂപ്പ് ഇല്ലാതെ തന്നെ സിനിമയിൽ തൻ്റെ ആക്ഷൻ സ്റ്റണ്ടുകൾ സ്വയം ചെയ്യുന്നതിൽ പ്രശസ്തനാണ് അക്ഷയ് കുമാർ. ആക്ഷൻ സിനിമകൾ ചെയ്യുന്നതിന് മുമ്പ്, മുഴുവൻ ക്രൂവിൻ്റെയും സുരക്ഷാ മുൻകരുതലുകൾ പരിശോധിക്കുമെന്നും, സ്വയം എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

'ബഡേ മിയാൻ ഛോട്ടേ മിയാൻ' ഷൂട്ടിങ്ങിനിടെ അക്ഷയ് കുമാറിന്റെ കാൽമുട്ടിന് പരിക്കേറ്റതായി ചിത്രത്തിന്റെ നിർമാതാവ് ജാക്കി ഭഗ്‌നാനി വെളിപ്പെടുത്തിയിരുന്നു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവർ ഷൂട്ട് നിർത്തിവെക്കുമായിരുന്നു എന്നും, അക്ഷയ് ബാൻഡേജുകൾ കെട്ടി ഷൂട്ടിംഗ് തുടർന്നു എന്നും ജാക്കി പറഞ്ഞു.

അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ ട്രെയിലർ, ചൊവ്വാഴ്ച മുംബൈയിലാണ് ലോഞ്ച് ചെയ്തത്. ഏപ്രിൽ 10ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മലയാളി താരം പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read More 

Akshay Kumar Prithviraj Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: