/indian-express-malayalam/media/media_files/2024/12/11/cSrEmeazQpH13UT4StOs.jpg)
I Am Kathalan OTT Release
I Am Kathalan OTT Release: പ്രേമലുവിനു ശേഷം മലയാളികളുടെ പ്രിയപ്പെട്ട യുവതാരം നസ്‌ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും കൈകോർത്ത ചിത്രമാണ് ഐ ആം കാതലൻ. ഒരു ഹാക്കറുടെ കഥയാണ് ചിത്രം പറഞ്ഞത്. നവംബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഐ ആം കാതലന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നസ്‍ലെനൊപ്പം ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായ ചിത്രമായിരുന്നു ഐ ആം കാതലൻ.
സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപ് സംഗീതം നിർവഹിച്ചു.
I Am Kathalan OTT: ഐ ആം കാതലൻ ഒടിടി
മനോരമ മാക്സിലൂടെയാണ് ഐ ആം കാതലൻ ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Read More
- ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് പുഷ്പ 2; ഇതുവരെ നേടിയത്
- വെൽക്കം ഹോം തരു; മരുമകളെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ജയറാം
- Palum Pazhavum OTT: പാലും പഴവും ഒടിടിയിലേക്ക്
- Madanolsavam OTT: മദനോത്സവം ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം
- സൽമാൻ ഖാന് ഓപ്പമുള്ള ചിത്രങ്ങളുമായി യൂലിയ; വിവാഹം ഏപ്പോഴെന്ന് ആരാധകർ
- ഞെട്ടിക്കാൻ രാജ് ബി ഷെട്ടി; രുധിരം ട്രെയിലർ പുറത്ത്
- ആര്യ മുതൽ പുഷ്പ വരെ, മലയാളി അല്ലുവിനെ കേട്ട ശബ്ദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us