scorecardresearch

ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയവര്‍ സഹകരിച്ചില്ല; എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ച് എസ്ഐടി

പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കാന്‍ അതിജീവിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കിയിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കാന്‍ അതിജീവിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കിയിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

author-image
WebDesk
New Update
Hema Committee, Hema

ഫയൽ ഫൊട്ടോ

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എടുത്ത എല്ലാ കേസുകളിലെയും അന്വേഷണം പ്രത്യേക സംഘം (എസ്ഐടി) അവസാനിപ്പിച്ചു. പരാതികളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലുള്ള  34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

Advertisment

പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കാന്‍ അതിജീവിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കിയെന്നും എന്നാൽ ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയവര്‍ പ്രത്യക സംഘത്തിന്റെ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Also Read: ജെഎസ്കെ വിവാദം: ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുതെന്നു പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് സംവിധായകൻ

ഈ സാഹചര്യത്തിൽ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചെന്നും സർക്കാർ വ്യക്തമാക്കി. സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് 2019 ഡിസംബർ 31-നാണ് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നതിനു പിന്നാലെയാണ് സ​ർ​ക്കാ​ർ ജ​സ്‌​റ്റി​സ്‌ ഹേ​മ​യു​ടെ നേ​തൃ​ത്വത്തി​ൽ കമ്മി​റ്റി​യെ നിയോഗിച്ചത്.

Advertisment

Also Read: തട്ടിക്കൊണ്ടുപോകൽ കേസിൽ കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കും ആശ്വാസം; തെളിവില്ലെന്ന് പൊലീസ്

മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അടങ്ങിയ മൂന്നംഗ സമിതിയാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വലിയ വിവാദങ്ങളായിരുന്നു സിനിമ മേഖലയിലുണ്ടായത്. 

Read More: പ്രപഞ്ചത്തിലെ ഏറ്റവും ശക്തയും മിടുക്കിയുമായ പെൺകുട്ടിയാണ് നീ; കരിഷ്മയെ ചേർത്തുപിടിച്ച് കരീന

Hema Committee Report High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: