scorecardresearch

ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണിത്, ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കണ്ടതിൽ സന്തോഷം: റിമ കല്ലിങ്കൽ

Hema Committee Report Malayalam: "റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്. ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ്."

Hema Committee Report Malayalam: "റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്. ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ്."

author-image
Entertainment Desk
New Update
Rima Kallingal Hema Committee Report

Hema Committee Report

Hema Committee Report: മലയാളം ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. 
 
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ കേരള സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ കാരണമായത് വിമെൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) സംഘടനയുടെ ഇടപെടൽ മൂലമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് ആഗ്രഹിക്കുകയും  അതിനായി നിലകൊള്ളുകയും ചെയ്ത ഡബ്ല്യുസിസി അംഗങ്ങൾക്ക് ഇതിനെ ചൊല്ലി കരിയറിൽ പലവിധത്തിലുള്ള തിരിച്ചടികൾ നേരിടേണ്ടി വന്നു, സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. എന്നാൽ, എല്ലാ പ്രതിബന്ധങ്ങൾക്കുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സന്തോഷത്തിലാണ് ഡബ്ല്യുസിസി അംഗങ്ങൾ. 

Advertisment

നാലു കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിലുള്ള സന്തോഷം നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കൽ പങ്കിട്ടു. ഒരുപാടു പേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണെന്നും തങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയായിരുന്നു ഇതെന്നുമാണ് റിമ പ്രതികരിച്ചത്.

"255 പേജുള്ള റിപ്പോർട്ട് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ആ റിപ്പോർട്ട് വായിക്കും, വായിച്ചതിന് ശേഷം പ്രതികരിക്കും. റിപ്പോർട്ടിൽ കമ്മിഷൻ എന്താണ് നിർദ്ദേശിച്ചിട്ടുള്ളത് എന്ന് ഡബ്ല്യു സി സി നോക്കും. അതിനു ശേഷം ആയിരിക്കും ഭാവിയിലേക്കുള്ള കാര്യങ്ങൾ തീരുമാനിക്കുക. ഞങ്ങൾക്കും ഇപ്പോഴാണ് റിപ്പോർട്ട് കിട്ടിയത്. ഞങ്ങൾ നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്. കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങൾ ഉറപ്പായും പ്രതികരിക്കും. റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്. ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ്. ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ് ഇത്," റിമ പറഞ്ഞു. 

Read More

Advertisment

Rima Kallingal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: