/indian-express-malayalam/media/media_files/4M5Wsp0MvVX8K2ducOL2.jpg)
GOAT OTT release
GOAT OTT: ദളപതി വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്). വ്യാഴാഴ്ച തിയേറ്ററിലെത്തിയ ചിത്രം ഇരുകൈകളും നീട്ടിയാണ് വിജയ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ മാത്രം ചിത്രത്തിന് 700ലധികം സ്‌ക്രീനുകളിലായ് 4000ലധികം ഷോകളാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. പുലർച്ച നാലു മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു.
വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ് ചിത്രം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
യുവന്‍ ശങ്കര്‍ രാജയാണ് ഗോട്ടിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ സിദ്ധാർത്ഥ നൂനി, വെങ്കട് രാജേൻ എഡിറ്റിങ്, ദിലീപ് സുബ്ബരായൻ ആക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്നു. സെപ്റ്റംബർ 5നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഗോട്ട് ഒടിടി റിലീസ്: GOAT OTT release
പ്രശസ്ത ഒടിടി പ്ലാറ്റഫോമായ നെറ്റിഫ്ലിക്സിലൂടെ ഗോട്ട് ഒടിടിയിലെത്തുമെന്നാണ് വിവരം. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാലാഴ്ചയ്ക്കുള്ളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Read More
- തമിഴ് പയ്യന് മലയാളി പെണ്ണ് എന്ന് ആരാധകർ: ദിയ കൃഷ്ണ വിവാഹിതയായി
- വിവാഹ ഒരുക്കങ്ങൾക്കു തുടക്കമായി; ദിയയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ
- ട്രെഡീഷണൽ ലുക്കിൽ മഡോണ, പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ
- 10 വർഷത്തിനുശേഷം ഇതാദ്യം, അനിയത്തിക്കുവേണ്ടിയെന്ന് അഹാന
- 26 വയസ്സായില്ലേ, ഇനി സിനിമ നിർത്തുന്നതാണ് നല്ലതെന്ന് അയാൾ പറഞ്ഞു; പത്മപ്രിയ
- ആളാകെ മാറി, ലുക്കിൽ അമ്പരപ്പിച്ച് നിവേദ തോമസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.