scorecardresearch

Get-Set Baby Review: കൂൾ ഡോക്ടറായി ഉണ്ണി മുകുന്ദൻ, ഒരു ഫീൽഗുഡ് ചിത്രം; 'ഗെറ്റ് സെറ്റ് ബേബി' റിവ്യൂ

Get Set Baby Movie Review & Rating: മാർക്കോ സമ്മാനിച്ച 'റോങ്ങ് പേഴ്സൺ' പരിവേഷത്തിൽ നിന്നും അടുത്ത വീട്ടിലെ പയ്യൻ ഇമേജിലേക്ക് ഉണ്ണി മുകുന്ദനെ വീണ്ടും ലാൻഡ് ചെയ്യിപ്പിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി'

Get Set Baby Movie Review & Rating: മാർക്കോ സമ്മാനിച്ച 'റോങ്ങ് പേഴ്സൺ' പരിവേഷത്തിൽ നിന്നും അടുത്ത വീട്ടിലെ പയ്യൻ ഇമേജിലേക്ക് ഉണ്ണി മുകുന്ദനെ വീണ്ടും ലാൻഡ് ചെയ്യിപ്പിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി'

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Get Set Baby Review

Get Set Baby Movie Review & Rating

Get Set Baby Movie Review & Rating: വയലൻസിന്റെ എക്സ്‍‌ട്രീം എന്നു വിശേഷിപ്പിക്കാവുന്ന മാർക്കോ സമ്മാനിച്ച 'റോങ്ങ് പേഴ്സൺ' പരിവേഷത്തിൽ നിന്നും അടുത്ത വീട്ടിലെ പയ്യൻ ഇമേജിലേക്ക് ഉണ്ണി മുകുന്ദനെ വീണ്ടും ലാൻഡ് ചെയ്യിപ്പിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി'. കിളി പോയി, കോഹിനൂര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണിത്. 

Advertisment

ചിത്രത്തിന്റെ വൺലൈൻ വളരെ ഇൻഡസ്ട്രിംഗ് ആണ്. സ്ത്രീകേന്ദ്രീകൃതമായ ഒന്നാണ് ഗൈനക്കോളജി മേഖല. ലേഡി ഗൈനക്കോളജിസ്റ്റുമാരെ വച്ചുനോക്കുമ്പോൾ മെയിൽ ഗൈനക്കോളജിസ്റ്റുമാരുടെ എണ്ണം തുലോം കുറവാണ്. ആ മേഖലയിൽ  വിജയം കൈവരിക്കുന്ന ഗൈനക്കോളജിസ്റ്റും ഐ വി എഫ് സ്പെഷ്യലിസ്റ്റുമായ ഡോ. അര്‍ജുന്‍ ബാലകൃഷ്ണൻ്റെ കഥയാണ്  'ഗെറ്റ് സെറ്റ് ബേബി' പറയുന്നത്.

മോഹൻലാലിന്റെ വോയിസ് ഓവറോടെയാണ് ചിത്രം ആരംഭിക്കുന്നത്. 101 കുട്ടികൾക്ക് ജന്മം നൽകിയ ധൃതരാഷ്ട്രർ- ഗാന്ധാരി കഥയിൽ നിന്നും ആരംഭിക്കുന്ന ചിത്രം, ആധുനികകാലത്ത്  വ്യാപകമായ ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളുടെ ലോകത്തേക്കാണ് പ്രേക്ഷകനെ കൂട്ടികൊണ്ടുപോവുന്നത്. 

അർജുന്റെ കോളേജ് കാലം മുതലുള്ള കാര്യങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഗൈനക്കോളജി ബാച്ചിലെ ഏക ആൺകുട്ടിയാണ് അർജുൻ. ഗൈനക്കോളജിയോട് ചെറുപ്പം മുതലേ അർജുന് പ്രത്യേക താൽപ്പര്യമുണ്ട്. സ്ത്രീകളോട് അയാൾക്കുള്ള സെൻസിറ്റിവിറ്റിയും കരുതലുമൊക്കെ അർജുന്റെ അധ്യാപകർ പോലും അംഗീകരിക്കുന്ന ഒന്നാണ്.

Advertisment

ആഗ്രഹിച്ച പോലെ ഗൈനക്കോളജിസ്റ്റായെങ്കിലും, പ്രാക്റ്റീസ് ആരംഭിച്ചപ്പോൾ അർജുനെ സംബന്ധിച്ച് അത്ര സുഗമമായിരുന്നില്ല കാര്യങ്ങൾ. എന്നാൽ ജോലിയോടുള്ള ആത്മാർത്ഥതയും രോഗികളോടുള്ള സൗമ്യമായ പെരുമാറ്റവുമൊക്കെ അയാളെ അധികം വൈകാതെ നഗരത്തിലെ ഏറ്റവും പ്രശസ്തനായ ഡോക്ടറാക്കി മാറ്റുന്നു.  പക്ഷേ പിന്നീട് അങ്ങോട്ട് കരിയറിലും ജീവിതത്തിലുമൊക്കെ ചില പ്രതിസന്ധികൾ അർജുന് നേരിടേണ്ടി വരികയാണ്. പ്രൊഫഷണൽ ജീവിതത്തോടൊപ്പം അയാളുടെ പേഴ്സണൽ ലൈഫിലും ചില പ്രശ്നങ്ങൾ വരുന്നു. നിഖില വിമൽ ആണ് ചിത്രത്തിൽ ഉണ്ണിയുടെ നായികയായി എത്തുന്നത്. അതിനെയെല്ലാം എങ്ങനെ അർജുൻ മറികടക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. 

അർജുൻ ബാലകൃഷ്ണൻ എന്ന  കൂൾ ഡോക്ടറെ ഏറ്റവും കൺവീൻസിംഗായ രീതിയിൽ തന്നെ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം കാലിൽ നിൽക്കാൻ ഇഷ്ടപ്പെടുന്ന, തന്റേതായ പോളിസികളുള്ള നായികയായാണ് നിഖില വിമൽ ചിത്രത്തിൽ എത്തുന്നത് . മുത്തുമണി, ശ്യാം ഗോപൻ, ദിനേഷ് പ്രഭാകർ, ഫറ ഷിബ്‌ല, ജോണി ആന്റണി, ശ്യാം മോഹൻ, സുരഭി, സുധീഷ്, ഭഗത് മാനുവൽ, വർഷ എന്നിവരും ശ്രദ്ധേയമായ അഭിനയം കാഴ്ചവയ്ക്കുന്നു. 

വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിൽ ഏറെയുണ്ട്.  ഒരു ടോട്ടൽ എന്‍റര്‍ടെയ്മെന്‍റ് ചിത്രമെന്ന രീതിയിലാണ് സംവിധായകൻ വിനയ് ഗോവിന്ദ് ചിത്രത്തെ സമീപിച്ചിരിക്കുന്നത്. വൾഗർ കോണ്ടന്റുകളും സെക്ഷ്വൽ ജോക്‌സുമൊന്നും വരാതെ വളരെ ഡീസന്റായി കഥ പറഞ്ഞുപോവുന്നതിനു തിരക്കഥാകൃത്തുകളും സംവിധായകനും പ്രത്യേകം കയ്യടി അർഹിക്കുന്നു.  വളരെ കളർഫുളാണ് ചിത്രം. അലക്സ് ജെ പുളിക്കലിന്റെ വിഷ്വലുകളിലും ആ നിറപ്പകിട്ട് വ്യക്തമായി കാണാം. 

പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം.  സാം സി എസ് ആണ് സംഗീതസംവിധാനം നിർവഹിച്ചത്. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് നിർമ്മാണ പങ്കാളികൾ.

കുടുംബപ്രേക്ഷകർക്ക് ഇഷ്ടമാവുന്ന രീതിയിൽ അൽപ്പം ഫണ്ണും വൈകാരിക നിമിഷങ്ങളുമെല്ലാം സമം ചേർത്ത് ഒരുക്കിയ ഒരു ഫീൽ ഗുഡ് ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. 

Read More

Nikhila Vimal New Release Unni Mukundan Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: