/indian-express-malayalam/media/media_files/2025/06/07/pLW0Tarn9R7Rm7GzXnHC.jpg)
ചിത്രം: യൂട്യൂബ്/സ്ക്രീൻഗ്രാബ്
സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വനിതാ ജീവനക്കാർക്കെതിരെ നൽകിയ പരാതിയിൽ തട്ടിപ്പിന് ഇരയായവരുടെ പിന്തുണതേടി നടൻ ജി. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ദിയ പിന്തുണ തേടിയത്.
കുറ്റവാളികളെ പുറത്തു കൊണ്ടുവരണമെന്നും അതിനു വേണ്ടിയാണ് താൻ പോരാടിക്കൊണ്ടിരിക്കുന്നതെന്നും ദിയ വീഡിയോയിൽ പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷന്റെ മെയിൽ ഐഡിയും ദിയ പങ്കുവച്ചിട്ടുണ്ട്. പരാതിയും തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് കൈമാറണമെന്നും ദിയ അഭ്യർത്ഥിച്ചിട്ടുണ്ട്.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്നാണ് പരാതി. ജി. കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. യുപിഐ വഴിയുള്ള പണമിടപാടിനുള്ള ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്ന് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നു.
Also Read: തട്ടികൊണ്ടുപോകൽ; നടൻ ജി. കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസെടുത്ത് പോലീസ്
ഇതിലാണ് മൂന്നു ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് ജീവനക്കാരിൽ ഒരു ജീവനക്കാരിയുടെ ഭർത്താവ് ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തയെന്നാരോപിച്ചും പരാതി നൽകിയിരുന്നു. ഇതിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, സാമ്പത്തിക തട്ടിപ്പ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നുവെന്ന ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാരുടെ കൈയിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ വാങ്ങിയെടുത്തതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും കൃഷ്ണകുമാറും ദിയ കൃഷ്ണയും പ്രതികരിച്ചിട്ടുണ്ട്. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്നും, തെറ്റ് സമ്മതിച്ച ജീവനക്കാർ എട്ട് ലക്ഷം രൂപ തിരിച്ചു നൽകിയെന്നു കൃഷ്ണകുമാർ ഇന്ന് പറഞ്ഞു.
Read More: മരുമകളെ ചേർത്തുപിടിച്ച് അമല; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ശോഭിതയും നാഗ ചൈതന്യയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.