/indian-express-malayalam/media/media_files/aY6kbjuN6ZnSwnRWOSFE.jpg)
ജി. കൃഷ്ണകുമാർ
Actor Krishna Kumar Kidnapping Case: തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്.ഐ.ആർ. കേസിൽ മകൾ ദിയ കൃഷ്ണയും പ്രതിയാണ്. മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്കെതിരെ കൃഷ്ണകുമാർ നൽകിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.
Also Read:ഷൈനിന്റെ ആരോഗ്യനില തൃപ്തികരം, പിതാവ് മരിച്ചത് അമ്മയെ അറിയിച്ചിട്ടില്ല: സുരേഷ് ഗോപി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. യു.പി.ഐ. വഴിയുള്ള പണമിടപാടിനുള്ള ക്യൂ.ആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നു. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.മൂന്ന് ജീവനക്കാരിൽ ഒരു ജീവനക്കാരിയുടെ ഭർത്താവ് ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തയെന്നാരോപിച്ചും പരാതി നൽകിയിരുന്നു. ഇതിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ജനങ്ങളിൽ നിന്ന് സംഭാവന തേടി അൻവർ
സാമ്പത്തിക തട്ടിപ്പ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നുവെന്ന പരാതിയിലാണ് കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ജീവനക്കാരുടെ കൈയിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ വാങ്ങിയെടുത്തതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Also Read:ഇതുവരെ 10 വിവാഹങ്ങൾ; അടുത്തതിന് ഒരുങ്ങവേ പിടിയിൽ, വിവാഹത്തട്ടിപ്പിൽ യുവതി അറസ്റ്റിൽ
തട്ടിക്കൊണ്ടുപോകൽ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചുമത്തിയാണ് ജി കൃഷ്ണകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. അതേ സമയം പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാർ എട്ട് ലക്ഷം രൂപ തിരിച്ചു നൽകി.
ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.ഡി.എ. സ്ഥാനാർഥിയായി ജി.കൃഷ്ണകുമാർ മത്സരിച്ചിരുന്നു.
Read More
മെസി വരുമോ...?, വരുമെന്ന് ആവർത്തിച്ച് മന്ത്രി അബ്ദുറഹ്മാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.