scorecardresearch

മെസി വരുമോ...?, വരുമെന്ന് ആവർത്തിച്ച് മന്ത്രി അബ്ദുറഹ്മാൻ

മത്സരത്തിനു പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണെന്നും മന്ത്രി. സ്റ്റേഡിയം ഒരുക്കാൻ കഴിയമെന്നാണ് പ്രതീക്ഷ എന്നു കായിക മന്ത്രി വ്യക്തമാക്കി

മത്സരത്തിനു പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണെന്നും മന്ത്രി. സ്റ്റേഡിയം ഒരുക്കാൻ കഴിയമെന്നാണ് പ്രതീക്ഷ എന്നു കായിക മന്ത്രി വ്യക്തമാക്കി

author-image
WebDesk
New Update
Messi

മെസി വരുമെന്ന് ആവർത്തിച്ച് മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അർജെന്റീന ഫുട്ബാൾ അസോസിയേഷനും കേരള സർക്കാരും സംയുക്തമായി ഷെഡ്യൂൾ അറിയിക്കും.

Advertisment

Also Read: ഏത് പ്രതിസന്ധിയിലും മകനൊപ്പം; ഷൈനിനൊപ്പം 'പ്രിയ ഡാഡി' ഇനിയില്ല

മത്സരത്തിനു പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണെന്നും മന്ത്രി. സ്റ്റേഡിയം ഒരുക്കാൻ കഴിയമെന്നാണ് പ്രതീക്ഷ എന്നു കായിക മന്ത്രി വ്യക്തമാക്കി. നേരത്തെ അർജന്റീന കേരള സന്ദർശനം ഒഴിവാക്കിയെന്ന വാർത്തകളുണ്ടായിരുന്നു.

Also Read:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ജനങ്ങളിൽ നിന്ന് സംഭാവന തേടി അൻവർ

ഒക്ടോബറിൽ മെസി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നത്. 2022ൽ ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു. പിന്നാലെ കേരള സർക്കാർ അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു.അർജന്റീന കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പർ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സർക്കാരിന്റെ മുന്നിലുണ്ടായിരുന്നു.

Advertisment

Also Read:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കേരള തീരത്ത് കടലാക്രമണ സാധ്യത

അർജന്റീനയെ എത്തിക്കാൻ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിടുകയും ചെയ്തു. എന്നാൽ കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സമയം നീട്ടി നൽകിയിട്ടും സ്പോൺസർ ഇത് പാലിച്ചില്ലെന്ന് റിപ്പോർട്ടുകളുമുണ്ടായി. പിന്നാലെ അർജന്റൈൻ ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ സമയക്രമം പുറത്തുവരികയും ചെയ്തു. ഇതോടെ അർജന്റീന ഫുട്‌ബോൾ ടീം ഈ വർഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കും.

Read More

പരസ്പര സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ പെരുന്നാൾ; ബക്രീദ് ആശംസ നേർന്ന് മുഖ്യമന്ത്രി

Lionel Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: