scorecardresearch

Footage OTT: ഫൂട്ടേജ് ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

Footage OTT Release: മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്

Footage OTT Release: മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്

author-image
WebDesk
New Update
Footage OTT

Footage OTT Release

Footage OTT Release Date & Platfrom: മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി 'അഞ്ചാം പാതിരാ,' 'കുമ്പളങ്ങി നൈറ്റ്സ്,' 'മഹേഷിന്റെ പ്രതികാരം' തുടങ്ങിയ സിനിമകളുടെ എഡിറ്ററായി ശ്രദ്ധനേടിയ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ഫൂട്ടേജ്.' കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. 

Advertisment

വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

Also Read: കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം: 'ഓടും കുതിര ചാടും കുതിര' റിവ്യൂ

ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ - കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം എന്നിവരാണ് നിർവഹിച്ചത്.

Advertisment

"എല്ലാവർക്കും മൂന്ന് ജീവിതമുണ്ട്: പൊതു ജീവിതം, സ്വകാര്യ ജീവിതം, രഹസ്യ ജീവിതം." എന്ന  ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ഫൂട്ടേജ് ആരംഭിക്കുന്നത്. കോവിഡ് കാലത്ത്, നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന  വ്ളോഗർ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോവുന്നത്. 

Also Read: മലയാളത്തിനുമുണ്ടേ ഒരു കലക്കൻ സൂപ്പർഹീറോ യൂണിവേഴ്സ്! ലോക റിവ്യൂ

ചുറ്റുവട്ടത്തുനിന്നും നിഗൂഢതകൾ നിറഞ്ഞ കഥകൾ കണ്ടെത്തുകയും അതിനു പിന്നിലെ ചുരുളഴിക്കുകയും ചെയ്യുന്നതാണ് ഇരുവരുടെയും പ്രധാന ഹോബി. മറ്റുള്ളവരുടെ പ്രൈവസിയ്ക്ക് വലിയ വിലയൊന്നും കൽപ്പിക്കാത്തവരാണ് ഇരുവരും.  ഫ്ളാറ്റിലെ മറ്റൊരു താമസക്കാരിയുടെ പ്രവർത്തികളിലും രീതികളിലും ഇരുവർക്കും മിസ്റ്ററി ഫീൽ ചെയ്യുന്നു. തുടർന്ന്, ഇരുവരും ആ നിഗൂഢതകൾക്കു പിന്നാലെ സഞ്ചരിക്കുകയും ചില സത്യങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു. 

Footage OTT: ഫൂട്ടേജ് ഒടിടി

SUN NXT-യിലൂടെയാണ് ഫൂട്ടേജ് ഒടിടിയിലേക്ക് എത്തുന്നത്. ചിത്രം സെപ്റ്റംബർ 5 മുതൽ സ്ട്രീമിങ് ആരംഭിക്കും.

Read More:ഓഗസ്റ്റിൽ ഒടിടിയിലെത്തിയ ഏറ്റവും പുതിയ 20 ചിത്രങ്ങൾ

New Release OTT Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: