/indian-express-malayalam/media/media_files/uploads/2020/06/film-news-1.jpg)
മൂന്നുമാസത്തിലേറെയായി നീളുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സംസ്ഥാനത്ത് സിനിമാ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. മുടങ്ങി പോയ പത്തു സിനിമകളുടെ ഇൻഡോർ ഷൂട്ടിംഗുകളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഒപ്പം ചില പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗും തുടങ്ങിയിട്ടുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു.
അതേസമയം പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളും കൊഴുക്കുകയാണ്. കൊറോണ വ്യാപനം മൂലം മലയാളത്തിൽ അറുപതോളം സിനിമകളുടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു, മുടങ്ങിയ ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നും അത്തരം ശ്രമങ്ങളുണ്ടായാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്ന പുതിയ സിനിമകൾക്ക് പിന്തുണയുമായി ഫെഫ്ക രംഗത്ത് എത്തിയിട്ടുണ്ട്. അനുമതിയോടെയാണ് പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുന്നത് എന്ന് ഫെഫ്ക വ്യക്തമാക്കി. എല്ലാ സംവിധായകരും ഫെഫ്കക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ കഴിയില്ലെന്നും ഫെഫ്ക പ്രതിനിധികൾ പറയുന്നു. ആരോടും ജോലി ചെയ്യണ്ട എന്ന് പറയാനാകില്ലെന്നും ഫെഫ്ക നേതൃത്വം വ്യക്തമാക്കി.
Read more: ലോക്ക്‌ഡൗൺ കടന്ന് മലയാളസിനിമ
പിറന്നാൾ നിറവിൽ വിജയ്
ദളപതി വിജയ്ക്ക് ഇന്ന് 46-ാം പിറന്നാൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് വിജയ് ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയ വഴി വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. സിനിമാലോകവും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് കനകരാജ് സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയാണ് പിറന്നാൾ ആശംസകൾ നേർന്നത്.
Happy birthday @actorvijay anna #HBDTHALAPATHYVijayhttps://t.co/eHNK0TC5CU
— Lokesh Kanagaraj (@Dir_Lokesh) June 21, 2020
Read more: വിജയ്‌ക്ക് പിറന്നാൾ; ആശംസകളുമായി സിനിമാലോകം
പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍ (107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സില്‍ സംഗീതനാടകത്തിലൂടെയാണ് പാപ്പുക്കുട്ടി ഭാഗവര്‍ അരങ്ങിലെത്തിയത്. 'പ്രസന്ന'യായിരുന്നു ആദ്യ സിനിമ. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലാണ് പാപ്പുക്കുട്ടി ഭാഗവതര്‍ അവസാനം പാടിയത്. ചിത്രത്തിലെ 'എന്റടുക്കെ വന്നടുക്കും' എന്ന ഗാനം പാടുമ്പോൾ അദ്ദേഹത്തിന് 95-ാം വയസ്സായിരുന്നു പ്രായം.
എന്റെ സിനിമാപാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു: സോനം കപൂർ
സുശാന്ത് സിങ്ങ് രാജ്‌പുത്തിന്റെ മരണത്തോടെ ബോളിവുഡിൽ സ്വജനപക്ഷപാതവും ബോളിവുഡ് സിനിമാകുടുംബത്തിൽ നിന്നുള്ളവരുടെ മക്കൾക്ക് ഇൻഡസ്ട്രിയിൽ കിട്ടുന്ന പ്രത്യേക പരിഗണനയും പിന്തുണയും സിനിമാപാരമ്പര്യമോ ഗോഡ്‌ഫാദറോ ഇല്ലാത്തവരോടുള്ള ഇൻഡസ്ട്രിയുടെ പെരുമാറ്റവുമെല്ലാം ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഋത്വിക് റോഷൻ മുതൽ സോനം കപൂറും ആലിയ ഭട്ടും വരെയുള്ളവരുടെ സിനിമാപാരമ്പര്യം സമൂഹമാധ്യമങ്ങളിൽ ട്രോൾ ചെയ്യപ്പെടുകയാണ്.
ഇപ്പോഴിതാ, സോഷ്യൽ മീഡിയ ട്രോളുകളോടും ചർച്ചകളോടും പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരവും അനിൽ കപൂറിന്റെ മകളുമായ സോനം. “ഇന്ന് ഫാദേഴ്സ് ഡേയിൽ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, അതെ, ഞാൻ എന്റെ പിതാവിന്റെ മകളാണ്, അതുകൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്. ഞാൻ പ്രിവിലേജ്ഡ് ആണ്. അതൊരു അപമാനമല്ല, എനിക്കുള്ളതെല്ലാം എന്റെ അച്ഛൻ വളരെ കഠിനമായി പരിശ്രമിച്ചതിന്റെ ഫലമാണ്. എവിടെ ജനിച്ചെന്നതും ആർക്കു ജനിച്ചു എന്നതും എന്റെ കർമ്മമാണ്. ഞാനതിൽ അഭിമാനിക്കുന്നു,” സോനം കുറിക്കുന്നു.
സകുടുംബം റഹ്മാൻ; ​ശ്രദ്ധ നേടി ചിത്രങ്ങൾ
നടൻ റഹ്മാന്റെ കുടുംബ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മകൾ അലീഷ റഹ്മാന്റെ പിറന്നാൾ ആഘോഷങ്ങളിൽനിന്നുളളതാണ് ചിത്രങ്ങൾ. റഹ്മാനും ഭാര്യയും മക്കളായ റുഷ്ദയും അലീഷയും ചേർന്നുള്ളൊരു കുടുംബ ഫൊട്ടോയും ഇക്കൂട്ടത്തിലുണ്ട്.
View this post on Instagram@alisharrahman You are always dada’s bundle of joy. Cake from @pastrymaniaa #daughterbirthday
A post shared by Rahman (@rahman_actor) on
ക്വാറന്റൈൻ പൂർത്തിയായി, കോവിഡ് ഫലം നെഗറ്റീവെന്ന് ദിലീഷ് പോത്തൻ
സംവിധായകൻ ദിലീഷ് പോത്തന്റെ കോവിഡ് ഫലം നെഗറ്റീവ്. ആഫ്രിക്കയിൽനിന്നും സിനിമാ ഷൂട്ടിങ്ങിനുശേഷം നാട്ടിലെത്തിയ ദിലീഷ് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. കോവിഡ് ഫലം നെഗറ്റീവാണെന്നും ക്വാറന്റൈൻ പൂർത്തിയാക്കിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. മെഡിക്കൽ റിപ്പോർട്ടിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂൺ ആറിനാണ് ദിലീഷ് പോത്തനും സംഘവും നാട്ടിൽ മടങ്ങിയെത്തിയത്. ഉപ്പും മുളകും സീരിയലിന്റെ സംവിധായകൻ എസ്.ജെ.സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ സിനിമയുടെ ചിത്രീകരണത്തിനാണ് സംഘം ആഫ്രിക്കയിൽ പോയത്. ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘം ആഫ്രിക്കയിൽ കുടുങ്ങി. 71 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Read more: ക്വാറന്റൈൻ പൂർത്തിയായി, കോവിഡ് ഫലം നെഗറ്റീവെന്ന് ദിലീഷ് പോത്തൻ
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അഭ്രപാളികളിലേക്ക്; അണിയറയിൽ ഒരുങ്ങുന്നത് രണ്ടു ചിത്രങ്ങൾ
ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാവുകയാണ്. വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്ടു സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ‘വാരിയംകുന്നൻ’ ആണ് അതിലൊന്ന്.
പിടി കുഞ്ഞുമുഹമ്മദും ഈ വിഷയത്തിൽ ഒരു ചിത്രം അനൗൺസ് ചെയ്തിട്ടുണ്ട്. താരങ്ങളേയും, സാങ്കേതിക പ്രവർത്തകരേയും തീരുമാനിച്ചുകഴിഞ്ഞ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'തന്നെ വെടി വയ്ക്കുമ്പോൾ കണ്ണ് മൂടരുതെന്നും കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കിൽ ഭാവി ചരിത്രകാരന്മാർ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊർജ്ജസ്വലനായ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു' എന്നാണ് സിനിമയുടെ പരസ്യവാചകം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.