ക്വാറന്റൈൻ പൂർത്തിയായി, കോവിഡ് ഫലം നെഗറ്റീവെന്ന് ദിലീഷ് പോത്തൻ

ഉപ്പും മുളകും സീരിയലിന്റെ സംവിധായകൻ എസ്.ജെ.സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ സിനിമയുടെ ചിത്രീകരണത്തിനാണ് സംഘം ആഫ്രിക്കയിൽ പോയത്

dileesh pothen, ie malayalam

സംവിധായകൻ ദിലീഷ് പോത്തന്റെ കോവിഡ് ഫലം നെഗറ്റീവ്. ആഫ്രിക്കയിൽനിന്നും സിനിമാ ഷൂട്ടിങ്ങിനുശേഷം നാട്ടിലെത്തിയ ദിലീഷ് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. കോവിഡ് ഫലം നെഗറ്റീവാണെന്നും ക്വാറന്റൈൻ പൂർത്തിയാക്കിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. മെഡിക്കൽ റിപ്പോർട്ടിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂൺ ആറിനാണ് ദിലീഷ് പോത്തനും സംഘവും നാട്ടിൽ മടങ്ങിയെത്തിയത്. ഉപ്പും മുളകും സീരിയലിന്റെ സംവിധായകൻ എസ്.ജെ.സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ സിനിമയുടെ ചിത്രീകരണത്തിനാണ് സംഘം ആഫ്രിക്കയിൽ പോയത്. ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘം ആഫ്രിക്കയിൽ കുടുങ്ങി. 71 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

നാട്ടിലെത്തിയ ഉടൻ തന്നെ സംഘത്തിലുണ്ടായിരുന്ന മുഴുവൻ പേരും ക്വാറന്റൈനിലേക്ക് പോയി. സംഘത്തിലെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്.

Read Also: അച്ഛന്റെ സങ്കടങ്ങൾ മാറ്റാൻ അല്ലി നൽകിയ സമ്മാനം

അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി പേർ ‘ജിബൂട്ടി’ ചിത്രത്തിലുണ്ട്. ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ചിത്രത്തിന്റെ നിര്‍മാണം. കേരളത്തിലും ആഫ്രിക്കയിലുമായിട്ടാണ് ചിത്രീകരണം.

എസ്.ജെ.സിനുവിന്റേതാണ് ചിത്രത്തിന്റെ കഥ. ‘ഉപ്പും മുളകും’ പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ടി.ഡി.ശ്രീനിവാസനാണ് ഛായാഗ്രഹണം. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് സംജിത് മുഹമ്മദ് ആണ്. ഗാനരചന കൈതപ്രമാണ്. ദീപക് ദേവാണ് സംഗീതം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dileesh pothan director covid 19 negative

Next Story
വിജയ്‌ക്ക് പിറന്നാൾ; ആശംസകളുമായി സിനിമാലോകംvijay, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com