/indian-express-malayalam/media/media_files/Z7C3DjT4ymPfRHJezWLd.jpg)
പെർഫോമൻസിനായി വേദിയിൽ കയറും മുൻപ് ഡയലോഗുകൾ ഒന്നുകൂടി ഹൃദ്യസ്ഥമാക്കുന്ന ഫഹദും ധ്യാൻ ശ്രീനിവാസനും സജിൻ ഗോപുവും അജു വർഗീസും. രസകരമായൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്ററിൽ നടന്ന ‘അമ്മ’– മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയിൽ നിന്നുള്ളതാണ് ഈ ചിത്രം.
"വർഷങ്ങൾക്ക് ശേഷം ആവേശത്തോടെ ഒരു സ്റ്റേജ് അനുഭവം," എന്നാണ് ചിത്രത്തിനു അജു നൽകിയ അടിക്കുറിപ്പ്. "അമ്പാൻ മാത്രമല്ല, രംഗണ്ണനും നന്നായി ശ്രദ്ധിക്കുന്നുണ്ട്," എന്ന് ആരാധകരും കമന്റ് ചെയ്യുന്നു.
മലയാള സിനിമയുടെ അഭിമാനതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആമുഖ പ്രസംഗത്തോടെയാണ് അമ്മ- മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയ്ക്ക് തുടക്കമായത്. അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം ജഗതി ശ്രീകുമാറിനും എവർഗ്രീൻ എന്റർടെയ്നർ പുരസ്കാരം നിത്യഹരിത നായിക ഷീലയ്ക്കും സമ്മാനിച്ചു.
മോഹൻലാലിന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘത്തിന്റെ ഗാനമാലികയോടെ ആയിരുന്നു കലാ സായാഹ്നത്തിന് തുടക്കം കുറിച്ചത്. സ്റ്റീഫൻ ദേവസ്സി സംഗീതനിശയ്ക്ക് നേതൃത്വം നൽകി. മമിത ബൈജു, ഗണപതി, മഹിമ നമ്പ്യാർ, സാനിയ ഇയ്യപ്പൻ, ഷംന കാസിം, നിഖില വിമൽ, ഷെയ്ൻ നിഗം എന്നിവരുടെ ഡാൻസ് പ്രകടനവും അനാർക്കലി മരിക്കാർ, അപർണ ബാലമുരളി എന്നിവരുടെ പാട്ടും വേദിയിൽ അരങ്ങേറി. രമേഷ് പിഷാരടി, റിമി ടോമി, ആര്യ എന്നിവരായിരുന്നു ഷോയുടെ അവതാരകർ. ഇടവേള ബാബുവായിരുന്നു താരനിശയുടെ സംവിധായകൻ.
Read More
- മലയാളത്തിലേക്ക് മറ്റൊരു വെബ് സീരീസുകൂടി; നിഗൂഢതയൊളിപ്പിച്ച് '1000 ബേബീസ്'
- ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ
- കോളേജുകുമാരിയെ പോലെ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ
- അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും; മനോരഥങ്ങൾ പുതിയ ടീസർ
- Little Hearts OTT: ലിറ്റിൽ ഹാർട്സ് ഒടിടിയിൽ
- Grrr OTT: ഗ്ർർർ ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.