/indian-express-malayalam/media/media_files/2025/03/26/jJxtXeqGrtUmZygBwfcn.jpg)
Empuraan OTT Relase Date
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമാണ് 'എമ്പുരാൻ'. കഴിഞ്ഞ മാസം അവസാനത്തോടെ തിയേറ്ററുകളിലെത്തിയ ചിത്രം, 10 ദിവസം കൊണ്ടുതന്നെ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരുന്നു. കൂടാതെ 30 ദിവസം കൊണ്ട് 325 കോടി സ്വന്തമാക്കി മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റെന്ന നേട്ടവും 'എമ്പുരാൻ' സ്വന്തമാക്കി. ഇപ്പോഴിതാ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' മലയാളം സിനിമയിലെ കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞിരുന്നു. 250 കോടിയിലധികം രൂപയാണ് ചിത്രം ലോകമെമ്പാടുമായി നേടിയത്. തിയേറ്റർ ഷെയർ 100 കോടിയിലധികം സ്വന്തമാക്കായി ആദ്യ മലയാളം ചിത്രമെന്ന റെക്കോർഡും എമ്പുരാൻ സ്വന്തം പേരിലാക്കിയിരുന്നു.
ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാൻ നിര്‍മിച്ചിരിക്കുന്നത്.
എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നു.
L2 Empuraan OTT Release: എമ്പുരാൻ ഒടിടി റിലീസ്
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് എമ്പുരാൻ ഒടിടിയിലെത്തിയത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലും ചിത്രം കാണാം. ഈ മാസം 24 മുതൽ എമ്പുരാൻ സ്ട്രീമിങ് ആരംഭിച്ചു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.