/indian-express-malayalam/media/media_files/2025/04/25/v7C4tX7xEMyyefZqIVKC.jpg)
New OTT Release This Week
/indian-express-malayalam/media/media_files/2025/04/04/RWPMqUuRfxXCS4UaZck8.jpg)
L2 Empuraan OTT: എമ്പുരാൻ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' ഒടിടിയിലേക്ക്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്, ആന്റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന് തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നു. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/04/22/JBbQ4WqCQJOe9ToAthpq.jpg)
Kallam OTT: കള്ളം
കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്ത 'കള്ളം' ഒടിടിയിലേക്ക്. യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജിയോ ബേബി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, അജാസ്, സവിത ഭാസ്കർ, ദേവി കൃഷ്ണകുമാർ, അഖിൽ പ്രഭാകർ, ആൻ മരിയ, അനീറ്റ ജോഷി, ശോഭ പരവൂർ, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/04/22/axcdX1Fyt5Fg7RIgKEGI.jpg)
Kummatikali OTT: കുമ്മാട്ടിക്കളി
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായ 'കുമ്മാട്ടിക്കളി' ഒടിടിയിലേക്ക്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ്. വിൻസെന്റ് സെൽവയുടെ ആദ്യ മലയാളചിത്രമാണിത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/04/19/K4ugR4wRYkPURQhnGxTN.jpg)
Backstage OTT: ബാക്ക് സ്റ്റേജ്
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബാക്ക് സ്റ്റേജ്' ഒടിടിയിലെത്തി. റിമ കല്ലിങ്കലും പദ്മപ്രിയയുമാണ് ബാക്ക് സ്റ്റേജിലെ നായികമാർ. സൗഹൃദത്തിന്റെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. വേവ്സ് ഒടിടിയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/03/21/Pb8uD2aTmcrGVfKVcMLc.jpg)
Veera Dheera Sooran OTT: വീര ധീര ശൂരന്‍
ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാർ സംവിധാനം ചെയ്ത 'വീര ധീര ശൂരന്‍' ഒടിടിയിലേക്ക്. ചിയാന്‍ വിക്രമിനൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/04/25/Rwz3HsmOzVjylEEqvMf3.jpg)
You season 5 OTT: യൂ സീസൺ 5
നെറ്റ്ഫ്ളിക്സിന്റെ ജനപ്രിയ വെബ് സീരീസുകളിൽ ഒന്നാണ് യു. ഈ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയും സീസൺ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. സ്ത്രീകളോട് അതിതീവ്രമായ പ്രണയം തോന്നുകയും അവരെ തന്റേതാക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്ന ബുക്ക്സ്റ്റോർ മാനേജറായ ജോ ഗോൾഡ്ബെർഗിന്റെ കഥയാണ് 'യു' പറയുന്നത്. പെൻ ബാഡ്ജ്ലി ആണ് ഈ അമേരിക്കൻ സൈക്കളോജിക്കൽ ത്രില്ലർ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
/indian-express-malayalam/media/media_files/2025/04/22/WmX3iMArQ4MUNqhDLY5W.jpg)
ED - Extra Decent OTT: എക്സ്ട്രാ ഡീസന്റ്
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് എക്സ്ട്രാ ഡീസന്റ് (ED). ഡാർക്ക് കോമഡി ഴോണറിലുള്ള ചിത്രത്തിൽ ഗ്രേസ് ആന്റണി, പുതുമുഖം ദിൽന, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, സജിൻ ചെറുകയിൽ, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, വിനീത് തട്ടില്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. മനോരമ മാക്സിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.