scorecardresearch

ഡയറക്ടർ സാറേ, ഞാൻ സ്റ്റീഫനായി വരണോ? ഖുറേഷിയായി വരണോ?; പൃഥ്വിയോട് മോഹൻലാൽ: Empuraan Release

Empuraan Release Day Dress Code: എമ്പുരാൻ റിലീസ് ഡേയിൽ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് എത്താനാണ് അണിയറപ്രവർത്തകരുടെയും മോഹൻലാൽ ഫാൻസിന്റെയും പ്ലാൻ 

Empuraan Release Day Dress Code: എമ്പുരാൻ റിലീസ് ഡേയിൽ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് എത്താനാണ് അണിയറപ്രവർത്തകരുടെയും മോഹൻലാൽ ഫാൻസിന്റെയും പ്ലാൻ 

author-image
Entertainment Desk
New Update
Empuraan

Empuraan Vibe: Mohanlal and Prithviraj to Go All-Black for the Big Release: എമ്പുരാൻ തിയേറ്റിലേക്ക് എത്താൻ ഇനി രണ്ടു രാത്രിയും ഒരു പകലും മാത്രം ബാക്കി. സിനിമാപ്രേമികളെല്ലാം ഉത്സവപ്രതീതിയിലാണ്. മാർച്ച് 27 എമ്പുരാൻ ഡേ എങ്ങനെ സ്പെഷലാക്കാം എന്ന ആലോചനയിലാണ് ആരാധകരും. ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ പുത്തൻ ഐഡിയയുമായി ആശിർവാദ് സിനിമാസും എത്തിയിട്ടുണ്ട്. റിലീസ് ദിവസം അണിയറപ്രവർത്തകരെല്ലാം ബ്ലാക്ക് ഡ്രസ്സ് കോഡ് ആക്കിയാലോ എന്നാണ് ആശിർവാദ് സിനിമാസിന്റെ പ്ലാൻ. അനുകൂലിക്കുന്ന ആരാധകർക്കും ബ്ലാക്ക് ഡ്രസ് കോഡ് തിരഞ്ഞെടുക്കാം,

Advertisment

കഴിഞ്ഞ ദിവസം,  റിലീസ് ദിവസം എല്ലാവരും ബ്ലാക്ക് ഡ്രസ്സ് കോഡ് ആക്കിയാലോ എന്നൊരു പോൾ ആശിർവാദ് സിനിമാസ് എക്സിൽ ഷെയർ ചെയ്തിരുന്നു.  "ഞാനുമുണ്ട്. ലാലേട്ടന്റെ കാര്യം ഞാനേറ്റു," എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

ഇപ്പോഴിതാ, ഡ്രസ്സ് കോഡ് ട്വീറ്റിനു മോഹൻലാലും മറുപടി നൽകിയിരിക്കുകയാണ്. "ഞാനുമുണ്ട്. പക്ഷേ, ഡയറക്ടർ സാർ, ഞാൻ സ്റ്റീഫനായി വരണോ? ഖുറേഷിയായി വരണോ?" എന്നാണ് മോഹൻലാൽ പൃഥ്വിയോട് ചോദിക്കുന്നത്. "എബ്രാം ആയി വരൂ സാർ," എന്നാണ് പൃഥ്വിയുടെ മറുപടി. 

Advertisment

വെള്ളയും വെള്ളയും അണിഞ്ഞ് സ്ക്രീനിലെത്തുന്ന കഥാപാത്രമാണ് സ്റ്റീഫൻ നെടുമ്പുള്ളിയെങ്കിൽ, ബ്ലാക്ക് ആൻഡ് ബ്ലാക്ക് ആണ് ഖുറേഷിയുടെ സ്റ്റൈൽ.

അതേസമയം, അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് എമ്പുരാൻ.  അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ചിത്രം  58 കോടിയാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്നും 19 കോടിയും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും 4.5 കോടിയും ഓവർസീസ് ബുക്കിംഗിൽ 34.5 കോടിയും ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. 

മാർച്ച് 27 വ്യാഴാഴ്ച രാവിലെ ആറു മണിയ്ക്കാണ് എമ്പുരാന്റെ ആദ്യ ഷോ. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. അതേസമയം,  ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിലെ എമ്പുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്   ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ്. അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. 

ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെൽ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോൺ, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ,  എറിക് എബൗനി, സ്വകാന്ത് ഗോയൽ, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഏതാണ്ട് 3 മണിക്കൂറാണ് എമ്പുരാന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. കൃത്യമായി പറഞ്ഞാൽ 2 മണിക്കൂര്‍ 59 മിനിറ്റ്. മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രമാകുകയാണ് എമ്പുരാന്‍. 

Read More

Prithviraj Mohanlal Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: