/indian-express-malayalam/media/media_files/2025/03/14/Cy9kn69ZPYdTQjzf8Ssk.jpg)
Emergency OTT Release Date & Platform
Emergency OTT Release Date & Platform: നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവഹിച്ച എമർജൻസി ഒടുവിൽ ഒടിടിയിലെത്തി. 2025 ജനുവരി 17ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. 60 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എന്നാൽ 22 കോടി രൂപ മാത്രമാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.
സംവിധാനവും തിരക്കഥയെഴുത്തും മാത്രമല്ല, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും കങ്കണ തന്നെ. ഇന്ദിരാഗാന്ധിയുടെ വേഷമാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിച്ചത്.
അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ സഞ്‍ജയ് ഗാന്ധിയായി എത്തിയത് മലയാളി താരം വൈശാഖ് നായരാണ്.
അനുപം ഖേർ, ശ്രേയസ് താൽപദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രവുമായി ബന്ധപ്പെട്ട് ഏതാനും വിവാദങ്ങളും തലപ്പൊക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിപ്പിച്ചു. പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് ശേഷം മാത്രമാണ് ചിത്രത്തിനു പ്രദർശനാനുമതി ലഭിച്ചത്. കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.
നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Read More
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കിൽ ദയവ് ചെയ്ത് പറ; എമ്പുരാൻ അപ്ഡേറ്റ് കാത്ത് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us