scorecardresearch

ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാൻ ഒരുങ്ങി ഷാരൂഖും പ്രഭാസും പൃഥ്വിരാജും: ബുക്കിംഗിൽ ഒരു കോടിയിലധികം ലീഡ് ചെയ്ത് ഡങ്കി

രാജ്കുമാർ ഹിരാനി- ഷാരൂഖ് ചിത്രം ഡങ്കിയും, പ്രശാന്ത് നീലും പ്രഭാസും പൃഥ്വിരാജും കൈകോർക്കുന്ന സലാറും ക്രിസ്മസിന് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്

രാജ്കുമാർ ഹിരാനി- ഷാരൂഖ് ചിത്രം ഡങ്കിയും, പ്രശാന്ത് നീലും പ്രഭാസും പൃഥ്വിരാജും കൈകോർക്കുന്ന സലാറും ക്രിസ്മസിന് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്

author-image
Entertainment Desk
New Update
Salaar Dunki

ഇനി പോരാട്ടം ഡങ്കിയും സലാറും തമ്മിൽ

പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ഇന്ത്യൻ ചിത്രങ്ങൾ വർഷാന്ത്യത്തോടെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. രാജ്കുമാർ ഹിരാനി- ഷാരൂഖ് ചിത്രം ഡങ്കിയും, പ്രശാന്ത് നീലും പ്രഭാസും കൈകോർക്കുന്ന സലാറും. ഡിസംബർ 21നാണ് ഡങ്കി തിയേറ്ററുകളിലേക്ക് എത്തുന്നത്.  ഡിസംബർ 22ന് സലാറും തിയേറ്ററുകളിലേക്കെത്തും. ഇരു ചിത്രങ്ങളുടെയും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതിനു പിന്നാലെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുകയാണ്.

Advertisment

ആദ്യദിന ബുക്കിംഗിന്റെ കാര്യത്തിൽ സലാറിനെ ഡങ്കി മറികടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിനേക്കാൾ അഡ്വാൻസ് ബുക്കിംഗ് കോമഡി ഡ്രാമ നേടുന്നു എന്നത് ഒരു അപ്രതീക്ഷിത പ്രവണതയെ കൂടിയാണ് കാണിക്കുന്നത്. ഹിന്ദിയിൽ മാത്രം റിലീസ് ചെയ്യുന്ന ഡങ്കി, രാജ്യവ്യാപകമായി 9,681 ഷോകൾക്കായി 2,52,207 ടിക്കറ്റുകൾ വിറ്റ് 7.39 കോടി രൂപ നേടിയപ്പോൾ, സലാർ ഇതുവരെ എല്ലാ ഭാഷാ പതിപ്പുകൾക്കുമായി 6.01 കോടി രൂപ മാത്രമേ നേടിയിട്ടുള്ളൂവെന്ന് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് പറയുന്നു. ലിസ്റ്റുചെയ്ത 4,338 ഷോകളിലായി 2,47,572 ടിക്കറ്റുകളാണ് സലാറിനായി വിറ്റുപോയത്. 

സലാറിന്റെ തെലുങ്ക് പതിപ്പിനാണ് കൂടുതലും അഡ്വാൻസ് ബുക്കിംഗ്  നടക്കുന്നത്.  3.5 കോടി രൂപയോളം തെലുങ്ക് പതിപ്പിൽ നിന്നുമാത്രമായി സലാർ ഇതിനകം നേടി. സലാറിന്റെ ഹിന്ദി പതിപ്പിനുള്ള അഡ്വാൻസ് ബുക്കിംഗ്  തിങ്കളാഴ്ചയോടെ ശക്തിപ്രാപിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപ്പന 36,097 ആയി ഉയരുകയും 1.1 കോടി രൂപയോളം നേടുകയും ചെയ്തു. സലാറിന്റെ മലയാളം പതിപ്പിന്റെ കാര്യത്തിൽ, ഇതുവരെ 905 ഷോകളിലായി 65,809 ടിക്കറ്റുകളാണ് (98 ലക്ഷം രൂപ) വിറ്റുപോയത്.  ചിത്രത്തിന്റെ തമിഴ്, കന്നഡ പതിപ്പുകൾ യഥാക്രമം 9,446 ടിക്കറ്റുകളും (12 ലക്ഷം രൂപ) 4,673 ടിക്കറ്റുകളും (9.9 ലക്ഷം രൂപ) വിറ്റുപോയി. 

സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ, അറ്റ്‌ലി കുമാറിന്റെ ജവാൻ എന്നിവയുടെ വൻ വിജയത്തിന് ശേഷം ഈ വർഷം ഷാരൂഖ് ഖാന്റെ മൂന്നാമത്തെ റിലീസാണ് ഡങ്കി. ആദ്യ രണ്ടുചിത്രങ്ങളും ആഗോളതലത്തിൽ 1,000 കോടിയിലധികം കളക്റ്റ് ചെയ്തിരുന്നു.  പ്രഭാസിനെ സംബന്ധിച്ചും നിർണായകമാണ് സലാർ. കഴിഞ്ഞ ഏതാനും റിലീസുകൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ട പ്രഭാസിന്റെ കാര്യത്തിൽ, താരത്തിന്റെ  വിജയകരമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തും സലാർ എന്നാണ് ആരാധകരും സിനിമാലോകവും പ്രതീക്ഷിക്കുന്നത്. 

Advertisment

യുണൈറ്റഡ് കിംഗ്ഡം, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശനം നേടുന്നതിനായി പലരും അവലംബിക്കുന്ന ഡോങ്കി ഫ്ലൈറ്റ് എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ഹിരാനി ഡങ്കി ഒരുക്കിയിരിക്കുന്നത്. തപ്‌സി പന്നു, വിക്കി കൗശൽ, ബോമൻ ഇറാനി, വിക്രം കൊച്ചാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. അതേസമയം, സലാറിൽ പ്രഭാസിനും പൃഥ്വിരാജിനും പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Read More Entertainmet Stories Here

Prabhas Prithviraj Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: