scorecardresearch

ജനിച്ചയുടനെ കുഞ്ഞിനെ ഹോസ്പിറ്റലിൽ വച്ച് മാറ്റുന്നു, പിന്നെ സംഭവിച്ചത്? ത്രില്ലടിപ്പിച്ച് ഡിഎൻഎ

DNA Trends Online: ഈ വർഷത്തെ മികച്ച ത്രില്ലറുകളിലൊന്നാണ് ചിത്രമെന്നാണ് സോഷ്യൽ മീഡിയ ഡിഎൻഎയെ വിലയിരുത്തുന്നത്. നിമിഷ സജയനും അഥർവയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ

DNA Trends Online: ഈ വർഷത്തെ മികച്ച ത്രില്ലറുകളിലൊന്നാണ് ചിത്രമെന്നാണ് സോഷ്യൽ മീഡിയ ഡിഎൻഎയെ വിലയിരുത്തുന്നത്. നിമിഷ സജയനും അഥർവയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ

author-image
Entertainment Desk
New Update
DNA Trends Online OTT

DNA Trends Online

DNA OTT Release Date & Platform: നിമിഷ സജയനും അഥർവയും പ്രധാന കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം  'ഡിഎൻഎ' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. 

Advertisment

Also Read: ജാനകിയെ ബോക്സ് ഓഫീസ് കൈവിട്ടോ? കളക്ഷൻ റിപ്പോർട്ടുകളിങ്ങനെ

ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജനിച്ചുവീണ കുഞ്ഞിനെ അപ്പോൾ തന്നെ ഹോസ്പിറ്റൽ ഡിപ്പാർട്ട്മെന്റ് പോലുമറിയാതെ മാറ്റിവെക്കുന്നു. പിന്നീട് സംഭവിച്ച കഥയാണ് ചിത്രം പറയുന്നത്. ഈ വർഷത്തെ മികച്ച ത്രില്ലറുകളിലൊന്നാണ് ചിത്രമെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

Also Read: 3 വർഷത്തെ കഷ്ടപ്പാട്, 250 ദിവസത്തെ ഷൂട്ട്, എന്റെ ദൈവം വഴിയിൽ എന്നെ കൈവിട്ടില്ല: റിഷഭ് ഷെട്ടി

നിമിഷയ്ക്കും അഥർവയ്ക്കുമൊപ്പം മുഹമ്മദ് സീഷൻ അയ്യൂബ് , ബാലാജി ശക്തിവേൽ, രമേഷ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ, ഋത്വിക, സുബ്രഹ്മണ്യം ശിവ, കരുണാകരൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ നെൽസൺ വെങ്കിടേശനും അതിഷ വിനോയും ചേർന്നാണ് ചിത്രത്തിന്റെ രചന.

Advertisment

Also Read: ഈ നശിച്ച സ്നേഹം കൊണ്ട് നിങ്ങൾ മരിച്ചു പോകരുത്: അശ്വതി ശ്രീകാന്ത്

ഒളിമ്പിയ മൂവീസിന്റെ ബാനറിൽ ജയന്തി അംബേത്കുമാറും എസ്. അംബേത്കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സത്യപ്രകാശ്, ശ്രീകാന്ത് ഹരിഹരൻ, പ്രവീൺ സായ്വി, സഹി ശിവ, അനൽ ആകാശ് എന്നിവർ ചേർന്നാണ് ഡിഎൻഎ-ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജിബ്രാൻ വൈബോധാണ് പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചത് പാർത്ഥിബനാണ്. 

ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം. തമിഴിനു പുറമേ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്. 

Also Read: New malayalam OTT Releases: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങൾ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: