scorecardresearch

New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ആ ചിത്രം ഒടിടിയിലെത്തും

DNA OTT Release Date & Platform: നിമിഷ സജയനും അഥർവയും പ്രധാന കഥാപാത്രങ്ങളായെത്തിയ ആ ആക്ഷൻ ത്രില്ലർ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും

DNA OTT Release Date & Platform: നിമിഷ സജയനും അഥർവയും പ്രധാന കഥാപാത്രങ്ങളായെത്തിയ ആ ആക്ഷൻ ത്രില്ലർ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും

author-image
Entertainment Desk
New Update
DNA OTT Release Date Platform Nimisha Sajayan

DNA OTT Release Date & Platform

DNA OTT Release Date & Platform: നിമിഷ സജയനും അഥർവയും പ്രധാന കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഡിഎൻഎ.' നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രം ഇന്ന് അർധരാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്.

Advertisment

Also Read: malayalam OTT releases this week: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ

നിമിഷയ്ക്കും അഥർവയ്ക്കുമൊപ്പം മുഹമ്മദ് സീഷൻ അയ്യൂബ് , ബാലാജി ശക്തിവേൽ, രമേഷ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ, ഋത്വിക, സുബ്രഹ്മണ്യം ശിവ, കരുണാകരൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.

Also Read: 8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക

Advertisment

സംവിധായകൻ നെൽസൺ വെങ്കിടേശനും അതിഷ വിനോയും ചേർന്നാണ് ചിത്രത്തിന്റെ രചന. ഒളിമ്പിയ മൂവീസിന്റെ ബാനറിൽ ജയന്തി അംബേത്കുമാറും എസ്. അംബേത്കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

സത്യപ്രകാശ്, ശ്രീകാന്ത് ഹരിഹരൻ, പ്രവീൺ സായി, സഹി ശിവ, അനൽ ആകാശ് എന്നിവർ ചേർന്നാണ് ഡിഎൻഎ-ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജിബ്രാൻ വൈബോധാണ് പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചത് പാർത്ഥിബനാണ്. 

Also Read: രണ്ട് വിവാഹം കഴിച്ചിട്ടും ആഗ്രഹം പോലൊരു പങ്കാളിയെ കിട്ടാത്തതിൽ വിഷമമുണ്ട്: ശാന്തി കൃഷ്ണ

ജിയോ ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർധരാത്രിയോടെ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. തമിഴിനു പുറമേ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം കാണാനാകും.

Also Read: 33 കോടിയാണ് ഈ മലയാളി നടിയുടെ ഇന്നത്തെ ആസ്തി; ആളെ മനസ്സിലായോ?

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: