ഡ്രീം ഹോം എന്ന സ്വപ്നം സാക്ഷാത്കരിച്ച് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. ബിബിന്റെ കൊച്ചിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് സിനിമാരംഗത്തു നിന്നും നിരവധി പേർ എത്തിയിരുന്നു. ദിലീപ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി എന്നിവരെല്ലാം ഗൃഹപ്രവേശ ചടങ്ങിന് എത്തിയിരുന്നു. ‘എട്ടുതൈക്കൽ വിൻസന്റിന്റെ വീട്’ എന്നാണ് വീടിനു ബിബിൻ പേര് നൽകിയിരിക്കുന്നത്.
Also Read: നടി ഗ്രേസ് ആന്റണി വിവാഹിതയായി; അതിരഹസ്യമായി പോയല്ലോ എന്ന് ആരാധകർ
ചെറിയ വേഷങ്ങളിലൂടെ അഭിനയം തുടങ്ങി പിന്നീട് നായകനായി മാറിയ നടനാണ് ബിബിൻ. ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’ എന്ന സിനിമയിലാണ് ബിബിൻ ആദ്യമായി നായകനായത്.
Also Read: കെട്ടിച്ചുവിട്ടില്ലെങ്കിൽ ഇവളെന്റെ തലയിലാവുമോ എന്ന് ലക്ഷ്മിയോട് പറഞ്ഞു: സെറീനയെ ട്രോളി അഖിൽ മാരാർ
കലാഭവനിൽ ചേർന്ന ബിബിൻ പതിനേഴു വയസ്സു മുതൽ ടെലിവിഷൻ പരിപാടികൾക്ക് സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. സ്കൂൾ കാലം മുതൽ ഒന്നിച്ചുള്ള വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേർന്ന് ബിബിൻ നിരവധി സ്ക്രിപ്റ്റുകൾ എഴുതി. നാദിർഷ സംവിധാനം ചെയ്ത ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിന്റെ തിരക്കഥ ബിബിനും വിഷ്ണുവും ചേർന്നാണ് ഒരുക്കിയത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷനും’ ഇരുവരും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ്.
Also Read: New malayalam OTT Release: മനോരമ മാക്സിൽ കാണാം 10 പുതിയ മലയാളചിത്രങ്ങൾ
‘ഒരു യമണ്ടൻ പ്രേമകഥ’, മാർഗം കളി, ഷൈലോക്ക് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ബിബിൻ അഭിനയിച്ചിട്ടുണ്ട്. ‘കൂടൽ’ ആണ് ബിബിന്റേതായി ഔടുവിൽ റിലീസ് ചെയ്ത സിനിമ.
തിരക്കഥാകൃത്തുക്കളും നടന്മാരുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച് ഒരു സിനിമയും സംവിധാനം ചെയ്തിരുന്നു, 'വെടിക്കെട്ട്'. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ബിബിനും വിഷ്ണുവും ചേർന്നായിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളും ഇവരായിരുന്നു. പുതുമുഖ താരം ഐശ്വര്യ അനിൽകുമാറായിരുന്നു ചിത്രത്തിലെ നായിക.
Also Read: ചിത്ര ചേച്ചിയെപ്പോലെ മറ്റാരുണ്ട്; ഹൃദയം തൊടും കുറിപ്പുമായി ദിവാകൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.