/indian-express-malayalam/media/media_files/2025/09/20/deepika-padukone-shah-rukh-khan-king-2025-09-20-14-10-05.jpg)
നാഗ് അശ്വിന്റെ 'കൽക്കി 2898 എഡി'യിൽ നിന്ന് നടി ദീപിക പദുകോൺ പിന്മാറിയിരുന്നു. തൊട്ടുപിന്നാലെ, തന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ദീപിക പദുക്കോൺ. ഷാരൂഖ് ഖാൻ നായകനാകുന്ന 'കിംഗ്' ആണ് ദീപികയുടെ പുതിയ പ്രൊജക്റ്റ്. ഷാരൂഖിനൊപ്പമുള്ള സിനിമയുടെ പ്രഖ്യാപനത്തിനൊപ്പം തന്നെ, സമീപകാല സംഭവങ്ങളെ സൂചിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു കുറിപ്പും ദീപിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
തന്റെ ആദ്യ സിനിമയായ 'ഓം ശാന്തി ഓമി'ലെ സഹനടനായിരുന്ന ഷാരൂഖ് ഖാനുമായി കൈ കോർത്തുപിടിക്കുന്ന ചിത്രവും പോസ്റ്റിലുണ്ട്. “ഏകദേശം 18 വർഷം മുമ്പ് 'ഓം ശാന്തി ഓമി'ന്റെ ചിത്രീകരണ സമയത്ത് അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ ചെയ്യുന്നതിന്റെ അനുഭവവും അതിൽ ഒപ്പമുള്ള ആളുകളും അതിന്റെ വിജയത്തേക്കാൾ പ്രധാനമാണ് എന്നതായിരുന്നു. ഞാൻ അതിനോട് പൂർണ്ണമായി യോജിക്കുന്നു, അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം ഞാൻ പ്രാവർത്തികമാക്കിയിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ഞങ്ങൾ ഞങ്ങളുടെ ആറാമത്തെ സിനിമ ഒരുമിച്ച് ചെയ്യുന്നത്?”
Also Read: ആര്യൻ ഖാൻ്റെ സീരീസിൽ അമൃത സുരേഷിന് എന്ത് റോൾ? രഹസ്യം വെളിപ്പെടുത്തി ഗായിക
ഈ പോസ്റ്റ് ഒരു പ്രഖ്യാപനമായിരുന്നെങ്കിലും, 'കൽക്കി 2898 എഡി' വിവാദത്തോടുള്ള പ്രതികരണമായിട്ടാണ് ആരാധകർ നാക്കി കാണുന്നത്. “കൽക്കി 2898 എഡി'യുടെ നിർമ്മാതാക്കൾക്ക് വേണ്ടിയാണിത്,” എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
“തുറന്നു സംസാരിച്ചതിന് നന്ദി!! ആരും നിങ്ങളുടെ പ്രതിബദ്ധതയെയോ പ്രൊഫഷണലിസത്തെയോ ചോദ്യം ചെയ്യരുത് - നിങ്ങൾ ഗർഭകാലത്തിന്റെ അവസാന മാസങ്ങളിൽ പോലും സിനിമയുടെ പ്രമോഷനുകൾക്ക് പോകുകയും അതിൽ പ്രവർത്തിക്കുകയും ചെയ്തു. വർഷങ്ങളായി നിങ്ങളുടെ കഠിനാധ്വാനം ഞങ്ങൾ കണ്ടിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ മൂല്യം മനസ്സിലാക്കുന്നു, അത് ആവശ്യപ്പെടാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്,” എന്നാണ് മറ്റൊരു കമന്റ്. “വിദ്വേഷികൾ അവളുടെ തകർച്ചയെക്കുറിച്ചു പറയുന്നു, പക്ഷേ ഈ രാജ്ഞി തിളങ്ങാനുള്ള തിരക്കിലാണ്.” എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.
Also Read: Hridayapoorvam OTT: ഹൃദയപൂർവ്വം ഒടിടിയിലേക്ക്; എവിടെ കാണാം?
'കൽക്കി 2898 എഡി'യിൽ നിന്ന് ദീപിക പദുക്കോൺ പിന്മാറിയെന്ന് കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ, പ്രതിഫലവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് പിന്മാറ്റമെന്ന് റിപ്പോർട്ടുകൾ വന്നു.
This is to officially announce that @deepikapadukone will not be a part of the upcoming sequel of #Kalki2898AD.
— Vyjayanthi Movies (@VyjayanthiFilms) September 18, 2025
After careful consideration, We have decided to part ways. Despite the long journey of making the first film, we were unable to find a partnership.
And a film like…
ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, ദീപിക രണ്ടാം ഭാഗത്തിനായി തന്റെ പ്രതിഫലത്തിൽ 25% വർദ്ധനവ് ആവശ്യപ്പെട്ടതായും, കൂടാതെ തന്റെ 25 അംഗ ടീമിന് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസസൗകര്യവും ഭക്ഷണത്തിനുള്ള പണവും ആവശ്യപ്പെട്ടതായും പറയപ്പെടുന്നു. “നിർമ്മാതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുകയും ടീമിന്റെ വലുപ്പം കുറയ്ക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നെങ്കിലും അവർ ആവശ്യങ്ങളിൽ ഉറച്ചുനിന്നു,” എന്നാണ് റിപ്പോർട്ട്.
Also Read: Mirage Review: ആദ്യാവസാനം സസ്പെൻസ് നിലനിർത്തി, ത്രില്ലടിപ്പിച്ച് മിറാഷ്; റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.