/indian-express-malayalam/media/media_files/f4ODnFeq5dbafGq7RHOO.jpg)
അഭിനേതാക്കളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും പുതിയ മേൽവിലാസം. സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ ബാന്ദ്രയിലെ മന്നത്തിൻ്റെ തൊട്ടടുത്ത് ഒരു ഗംഭീര അപ്പാർട്ട്മെൻ്റ് ദീപികയും രൺവീറിനും സ്വന്തമാക്കിയത് ഏതാനും മാസങ്ങൾക്കു മുൻപാണ്. അപ്പാർട്ട്മെന്റിന്റെ പണികൾ അതിന്റെ പൂർണതയിലേക്ക് എത്തുകയാണ്, ഇതുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ബാന്ദ്രയിലെ മന്നത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന കടലിനെ അഭിമുഖീകരിക്കുന്ന ആഡംബര ക്വാഡ്രപ്ലെക്‌സ് (quadruplex) അപ്പാർട്ട്മെന്റാണിത്. സെപ്റ്റംബറിൽ മാതാപിതാക്കളാകാൻ പോകുന്ന രൺവീറും ദീപികയും പുതിയ വീട്ടിലേക്ക് ഉടനെ താമസം മാറുമെന്നും റിപ്പോർട്ടുകളുണ്ട്.
സാഗർ റേഷം എന്ന കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളിലായാണ് രൺബീറിന്റെയും ദീപികയുടെയും ആഡംബര ക്വാഡ്രപ്ലെക്‌സ് എന്ന് മണി കൺട്രോൾ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 11,266 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 1,300 ചതുരശ്ര അടി എക്സ്ക്ലൂസീവ് ടെറസും രൺവീറിന്റെ ഈ അപ്പാർട്ട്‌മെന്റിന് ഉണ്ട്.
ഷാരൂഖ് ഖാൻ്റെ ബംഗ്ലാവിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് ഈ അപ്പാർട്ട്മെന്റ്. രണ്ട് വർഷം മുമ്പ് 22 കോടി രൂപയ്ക്ക് ദമ്പതികൾ അലിബാഗിൽ ഒരു ബംഗ്ലാവും വാങ്ങിയിരുന്നു.
2013-ൽ രാം ലീലയുടെ സെറ്റിൽ വച്ച് ഡേറ്റിംഗ് ആരംഭിച്ച ദീപിക പദുകോണും രൺവീർ സിംഗും 2018ലാണ് വിവാഹിതരായത്. ഫെബ്രുവരിയിൽ ആണ് അമ്മയാവാൻ പോവുന്ന വിശേഷം ദീപിക പങ്കുവച്ചത്.
ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, രൺവീറും പിതാവ് ജുഗ്ജീത് സുന്ദർസിംഗ് ഭവാനിയും ചേർന്ന് 2022 ജൂലൈയിലാണ് ഈ ആഡംബര ക്വാഡ്രപ്ലെക്‌സ് അപ്പാർട്ട്‌മെന്റ് ബുക്ക് ചെയ്തത്. രൺബീറിന്റെ മീഡിയ കമ്പനിയുടെ (Oh Five Oh Media Works LLP) പേരിലാണ് പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പത്താൻ, ജവാൻ, ഫൈറ്റർ, കൽക്കി 2898 എഡി എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് ദീപികയുടേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയത്. ദീപാവലിക്ക് പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന സിങ്കം എഗെയ്‌നാണ് റിലീസിനൊരുങ്ങുന്ന ദീപികയുടെ പുതിയ ചിത്രം.
ആദിത്യ ധറിൻ്റെ ത്രില്ലർ ചിത്രത്തിലാണ് രൺബീർ ഇപ്പോൾ അഭിനയിക്കുന്നത്. സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തിലുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.