scorecardresearch

അച്ഛൻ്റെ ജന്മദിനത്തിൽ ആഗ്രഹം സഫലമാക്കി ദീപിക പദുക്കോൺ

അച്ഛൻ പ്രകാശ് പദുക്കോണിൻ്റെ 70‌‌‌‌‌‌‌‌‌‌‌‌‌-ാം ജന്മദിനത്തിലാണ് ആ സന്തോഷ വാർത്ത ദീപിക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്

അച്ഛൻ പ്രകാശ് പദുക്കോണിൻ്റെ 70‌‌‌‌‌‌‌‌‌‌‌‌‌-ാം ജന്മദിനത്തിലാണ് ആ സന്തോഷ വാർത്ത ദീപിക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
Deepika Padukone Badminton

ദീപിക പദുക്കോണും അച്ഛൻ പ്രകാശ് പദുക്കോണും

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടികളിൽ ഒരാളാണ് ദീപിക പദുക്കോൺ. വിവാഹവും അമ്മയായതും ദീപികയുടെ കരിയറിനെ ഒരു രീതിയിലും ബാധിച്ചിട്ടില്ല.  അഭിനയത്തിനു പുറമെ താരത്തിന് മറ്റൊരു പാഷൻ കൂടിയുണ്ട്. അച്ഛൻ പ്രകാശ് പദുക്കോണിൻ്റെ ചുവടു പിടിച്ച് തുടക്കത്തിൽ ബാഡ്മിൻ്റൺ കളിയിലൂടെയാണ് ദീപിക ശ്രദ്ധേയ ആകുന്നത്. 

Advertisment

Also Read: അതിസമ്പന്നനായ അച്ഛന്റെ മകനായിട്ടും അഖിൽ തിരഞ്ഞെടുത്തത് അച്ഛനമ്മമാരെ പോലെ ലളിത വിവാഹം

ഇന്ത്യൻ ബാഡ്മിൻ്റൺ കളിക്കാരനായിരുന്നു പ്രകാശ് പദുക്കോൺ. കോമൺവെൽത്ത് ഗെയിംസ്, തോമസ് കപ്പ്, ഏഷ്യൻ ബാറ്റ്മിൻ്റൺ ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും പ്രകാശ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1980ൽ ഓൾ ഇംഗ്ലണ്ട് ബാറ്റ്മിൻ്റൺ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയിരുന്നു. 

Advertisment

പ്രകാശ് പദുക്കോണിൻ്റെ 70-ാം ജന്മദിനത്തിൽ ദീപികയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഏറെ ശ്രദ്ധേയമാകുന്നത്. ബാഡ്മിൻ്റൺ കളിക്കാൻ താൽപര്യമുള്ളവരെ പരിശീലിപ്പിക്കുന്നതിനായി 'പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിൺ' എന്ന സ്ഥാപനം ദീപികയുടെയും അച്ഛൻ്റെയും നേതൃത്വത്തിൽ നടന്നു വരുന്നിരുന്നു. ഒരു വർഷം കൊണ്ട് 75 സെൻ്ററുകളിലേയ്ക്ക് അത് വികസിപ്പിക്കാൻ സാധിച്ചതിൻ്റെ സന്തോഷമാണ് ദീപിക പങ്കുവച്ചിരിക്കുന്നത്.  

Also Read: രാജകുമാരനാകണ്ട, മനുഷ്യനായാൽ മതി; നയൻ‌താര അന്ന് പറഞ്ഞത്

"ബാഡ്മിന്റൺ കളിച്ചു വളർന്ന ഒരാളെന്ന നിലയിൽ, ഈ കായിക വിനോദം ഒരാളുടെ ജീവിതത്തെ ശാരീരികമായും മാനസികമായും വൈകാരികമായും എത്രമാത്രം രൂപപ്പെടുത്തുമെന്ന് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ (പിഎസ്ബി) വഴി ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളിലേക്ക് ബാഡ്മിൻ്റൺ എത്തിക്കാനും, കായിക മേഖലയിൽ അച്ചടക്കവും, ആരോഗ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും, അതിൽ സന്തോഷം കണ്ടെത്തുന്നതുമായ ഒരു തലമുറയെ കെട്ടിപ്പടുക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.''

Also Read: സ്വർണ്ണത്താൽ പൊതിഞ്ഞത്, രക്തത്തിൽ കുതിർന്നത്, തീയിൽ പഴുപ്പിച്ചെടുത്തത്: നിവിന്റെ വാൾട്ടർ ടെററാണ്!

''പപ്പാ, നിങ്ങളെ നന്നായി അറിയുന്നവർക്ക് ഈ കായിക വിനോദത്തോടുള്ള നിങ്ങളുടെ അഭിനിവേശവും അറിയാം. 70 വയസ്സായിട്ടും നിങ്ങൾ ചെയ്യുന്നത് ഭക്ഷണം കഴിക്കുക, ഉറങ്ങുക, ബാഡ്മിന്റൺ ശ്വസിക്കുക മാത്രമാണ്. നിങ്ങളുടെ അഭിനിവേശം യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 70-ാം ജന്മദിനാശംസകൾ പപ്പാ" എന്ന കുറിപ്പും ദീപിക പങ്കുവച്ചിട്ടുണ്ട്. 

ഈ വർഷം അവസാനത്തോടെ രാജ്യത്ത് 75 ബാഡ്മിൻ്റൺ സെറ്ററുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. 2027 ആകുമ്പോഴേക്കും 250 സെൻ്ററുകളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.

Read More: പഞ്ചാബി ഹൗസിൽ രമണനെ കൺഫ്യൂഷനിലാക്കിയ 'സോണിയ'; ഓർമ്മയുണ്ടോ ഈ നടിയെ?

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: