scorecardresearch

'ദംഗൽ' താരം സൈറ വസീം വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ച് നടി

ദംഗലിലൂടെ പതിനാറാം വയസ്സിൽ അഭിനയരംഗത്തേക്ക് എത്തിയ സൈറ, അഞ്ചു വര്‍ഷങ്ങൾക്കു ശേഷം അഭിനയം അവസാനിപ്പിക്കുകയായിരുന്നു

ദംഗലിലൂടെ പതിനാറാം വയസ്സിൽ അഭിനയരംഗത്തേക്ക് എത്തിയ സൈറ, അഞ്ചു വര്‍ഷങ്ങൾക്കു ശേഷം അഭിനയം അവസാനിപ്പിക്കുകയായിരുന്നു

author-image
Entertainment Desk
New Update
Zaira Wasim

ചിത്രം: ഇൻസ്റ്റഗ്രാം

ആമിർ ഖാൻ നായകനായി 2016 ൽ പുറത്തിറങ്ങിയ 'ദംഗൽ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി സൈറ വസീം വിവാഹിതയായി. വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിലൂടെയാണ് നടി സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

Advertisment

'ഖുബൂല്‍ ഹേ' എന്ന ക്യാപ്ഷനോടെ, വരനൊപ്പം നിൽക്കുന്ന മുഖം വെളിപ്പെടുത്താത്ത ചിത്രമാണ് നടി പങ്കുവച്ചത്. വിവാഹ രജിസ്ട്രിയിൽ ഒപ്പിടുന്ന മറ്റൊരു ചിത്രവും താരം പോസ്റ്റു ചെയ്തിട്ടുണ്ട്. സ്വർണ്ണ നിറത്തിലുള്ള എംബ്രോയ്ഡറിയാൽ അലങ്കരിച്ച ചുവന്ന നിറത്തിലുള്ള ദുപ്പട്ടയാണ് നടി ധരിച്ചിരുന്നത്. ക്രീം നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു വരന്റെ വേഷം. രാത്രിയിൽ ചന്ദ്രനെ നോക്കി നിൽക്കുന്ന ചിത്രങ്ങളാണ് സൈറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്.

Also Read: ഏറ്റവും ദൈർഘ്യമേറിയ ഗർഭത്തിൻ്റെ ലോക റെക്കോർഡിന് ഉടമയാണ്; കാരണം ആ ഒരു ചിത്രം

ദംഗലിലൂടെ പതിനാറാം വയസ്സിലാണ് സൈറ അഭിനയരംഗത്തേക്ക് എത്തുന്നത്. ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ദംഗൽ. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ സൈറ നിരൂപക പ്രശംസയും മികച്ച സഹനടിക്കുള്ള ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

Advertisment

Also Read: അന്ന് പൂവുമായി പിറകെ നടന്നവൻ; ഇന്ന് 'മേരി'യുടെ നായകൻ

ലോകമെമ്പാടുമായി 900 കോടിയിലധികം കളക്ഷൻ നേടിയ 'സീക്രട്ട് സൂപ്പർസ്റ്റാർ' (2017) എന്ന ചിത്രത്തിലൂം സൈറ അഭിനയിച്ചു. ബോളിവുഡിലെ മികച്ച യുവ പ്രതിഭകളിൽ ഒരാളായി സ്ഥാനം ഉറപ്പിച്ച സൈറ 2019 ൽ സിനിമ ഉപേക്ഷിച്ചു. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു താരം ബോളിവുഡ് വിടാൻ തീരുമാനിച്ചത്.

Read More: പതിഞ്ഞ താളത്തിൽ ഒരു പോലീസ് കഥ; പാതിരാത്രി റിവ്യൂ

Wedding Actress Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: