scorecardresearch

ഇഫ്താറിൽ മുസ്ലിങ്ങളെ അപമാനിച്ചു; വിജയ്ക്കെതിരെ പരാതിയുമായി സുന്നത്ത് ജമാഅത്ത്

ഇഫ്താറിൽ മദ്യപാനികളും റൗഡികളും പങ്കെടുത്തുവെന്നും, മുസ്ലീങ്ങളെ അപമാനിച്ചുവെന്നും സുന്നത്ത് ജമാഅത്ത് ആരോപിച്ചു

ഇഫ്താറിൽ മദ്യപാനികളും റൗഡികളും പങ്കെടുത്തുവെന്നും, മുസ്ലീങ്ങളെ അപമാനിച്ചുവെന്നും സുന്നത്ത് ജമാഅത്ത് ആരോപിച്ചു

author-image
Entertainment Desk
New Update
Vijay, Police Case, Iftar

ചെന്നൈയിലെ റോയപ്പേട്ടയിലായിരുന്നു ഇഫ്താർ നടത്തിയത്

ചെന്നൈ: ഇഫ്താർ ചടങ്ങ് സംഘടിപ്പിച്ച നടനും രാഷ്ട്രിയ നേതാവുമായ വിജയ്‌ക്കെതിരെ പരാതി. മുസ്ലീങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ആണ് വിജയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ റോയപ്പേട്ട വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു നടൻ ഇഫ്താർ പരിപാടി സംഘടിപ്പിച്ചത്.

Advertisment

പരിപാടിയിൽ മദ്യപാനികളും റൗഡികളും പങ്കെടുത്തുവെന്നും, അത്തരം ആളുകൾ പുണ്യപരിപാടിയിൽ പങ്കെടുക്കുന്നത് റമദാനിലെ നിയമങ്ങൾ മതപരമായി പാലിക്കുന്ന മുസ്ലീങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംഘടന പറഞ്ഞു. പരിപാടിയിൽ ഉണ്ടായ അസൗകര്യങ്ങൾക്ക് വിജയ് ഇതുവരെ ക്ഷമാപണം പോലും നടത്തിയിട്ടില്ല എന്നത് ലജ്ജാകരമാണെന്ന് സുന്നത്ത് ജമാഅത്ത് ട്രഷറർ സയ്യിദ് ഗൗസ് പറഞ്ഞു.

വിജയ്‌യുടെ രാഷ്ട്രിയ പാർട്ടിയായ തമിഴ്‌ഗ വെട്രി കഴകത്തിന്റെ ഉദ്ഘാടന പരിപാടിയിലും ജനക്കൂട്ട നിയന്ത്രണത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ആളുകളെ മനുഷ്യരായി ബഹുമാനിക്കുന്നില്ല. കന്നുകാലികളെപ്പോലെയാണ് പരിഗണിക്കുന്നത്. അവരുടെ വികാരങ്ങളെയും മാനിക്കുന്നില്ല. പരിപാടിക്ക് എത്തുന്നവരെ ബഹുമാനിക്കാത്ത തദ്ദേശീയരല്ലാത്ത ബൗൺസർമാരുമുണ്ട്. അതിനാൽ വിജയ്‌യുടെ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്,' സയ്യിദ് ഗൗസ് പറഞ്ഞു.

പബ്ലിസിറ്റിക്ക് വേണ്ടിയല്ല പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് സംഘടന പരാതി നൽകിയിരിക്കുന്നത്. 

Read More

Advertisment

Police Case Vijay Iftar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: