scorecardresearch

പിയർ ആഞ്ജിനോ പുരസ്‌കാരം സന്തോഷ് ശിവന്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരൻ

ലോക സിനിമയിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ പുരസ്കാരം

ലോക സിനിമയിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ പുരസ്കാരം

author-image
Entertainment Desk
New Update
Santhosh Sivan Cannes Peer Angino Tribute

ചിത്രം: ഇൻസ്റ്റഗ്രാം/ സന്തോഷ് ശിവൻ

ഛായാഗ്രഹകൻ സന്തോഷ് ശിവന് കാൻ ചലച്ചിത്ര മേളയിൽ ആദരം. ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം നൽകിയാണ് സന്തോഷ് ശിവനെ ആദരിച്ചത്. പിയർ ആഞ്ജിനോ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മലയാളിയായ സന്തോഷ് ശിവൻ. ലോക സിനിമയിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ പുരസ്കാരം. 

Advertisment

ഫിലിപ്പ് റൂസലോട്ട്, വിൽമോസ് സിഗ്മണ്ട്, റോജർ എ ഡീക്കിൻസ്, പീറ്റർ സുഷിറ്റ്‌സ്‌കി, ക്രിസ്റ്റഫർ ഡോയൽ, എഡ്വേർഡ് ലാച്ച്മാൻ,സെസിലി ഷാങ്, ബ്രൂണോ ഡെൽബോണൽ, മോഡുര പാലറ്റ്, ആഗ്നസ് ഗോദാർഡ്, പമേല അൽബറാൻ, ഡാരിയസ് ഖോണ്ട്ജി, എവെലിൻ വാൻ റെയ്, ബാരി അക്രോയ്ഡ് തുടങ്ങിയവർക്കണ് 2013 മുതൽ 2023 വരെ പുരസ്കരം ലഭിച്ചിട്ടുള്ളത്.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ കഴിവുതെളിയിച്ചിട്ടുള്ള ഛായാഗ്രഹകനാണ് സന്തോഷ് ശിവൻ. 12 ദേശീയ പുരസ്‌ക്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌ക്കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌ക്കാരങ്ങളും സന്തോഷ് നേടിയിട്ടുണ്ട്. അനന്തഭദ്രം, അശോക, ഉറുമി, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകനായും സന്തോഷ് ശിവൻ ശ്രദ്ധനേടി.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസാണ് സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രം. പുരസ്കാരം ഏറ്റുവാങ്ങുന്ന വീഡിയോ സന്തോഷ് ശിവൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

Advertisment

Read More Stories Here

Cannes Film Festivel Santosh Sivan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: