scorecardresearch

CID Ramachandran Retd. SI OTT: സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ

കലാഭവൻ ഷാജോൺ നായകനായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ

കലാഭവൻ ഷാജോൺ നായകനായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ

author-image
Entertainment Desk
New Update
CID Ramachandran RTD SI Ott

CID Ramachandran RTD SI Ott

കലാഭവൻ ഷാജോൺ നായകനായ "സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ" ഒടിടിയിലെത്തി. നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം മെയ് 17നാണ് തിയേറ്ററുകളിലെത്തിയത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിയെത്തിയ ചിത്രത്തിൽ അനുമോൾ, ബൈജു സന്തോഷ്, സുധീർ കരമന,  പ്രേം കുമാർ തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment

എഡി 1877 പിക്‌ചേഴ്‌സ്, സെൻസ് ലോഞ്ച് എൻ്റർടൈൻമെൻ്റ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സംവിധായകൻ സനൂപ്,  അനീഷ് വി.ശിവദാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോ ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിനായി ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. അനു ബി. ഐവർ ഗാനങ്ങളും, ആൻ്റോ ഫ്രാൻസിസ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

റിലീസായി നാലു മാസങ്ങൾക്കു ശേഷമാണ് ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് "സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ" ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

CID Ramachandran Retd. SI OTT: സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടി

സെപ്റ്റംബര്‍ 20 മുതൽ സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ ലഭ്യമാണ്.

Read More

OTT Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: