scorecardresearch

Thalapathy Vijay's Net Worth: ആഡംബര ഭവനം, ലക്ഷ്വറി കാർ കളക്ഷൻ; അറിയാം നടൻ വിജയ്‌യുടെ ആസ്തി

Joseph Vijay net worth lifestyle Cars ,lifestyle ,Luxuries: റോൾസ് റോയ്സ്, വോൾവോ എന്നീ ആഡംബര കാറുകൾ വിജയ് കാർ കളക്ഷനിൽ ഉണ്ട്

Joseph Vijay net worth lifestyle Cars ,lifestyle ,Luxuries: റോൾസ് റോയ്സ്, വോൾവോ എന്നീ ആഡംബര കാറുകൾ വിജയ് കാർ കളക്ഷനിൽ ഉണ്ട്

author-image
Entertainment Desk
New Update
Vijay

Thalapathy Vijay's Net Worth

Thalapathy Vijay's Net Worth: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം എന്ന റെക്കോർഡ് ഇതുവരെ ഷാരൂഖ് ഖാന്റെ പേരിലായിരുന്നു. 250  കോടി രൂപയായിരുന്നു ഷാരൂഖിന്റെ പേരിലുള്ള റെക്കോർഡ് പ്രതിഫലത്തുക. എന്നാൽ ഇപ്പോൾ ഷാരൂഖിനെയും പിന്നിലാക്കിയിരിക്കുകയാണ് ദളപതി വിജയ്.  ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലമാണ് നിലവിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 

Thalapathy Vijay’s Net Worth: ദളപതി വിജയ് ആസ്തി

Advertisment

500 രൂപയായിരുന്നു ആദ്യ സിനിമയിലെ വേഷത്തിന് വിജയിക്ക് പ്രതിഫലമായി ലഭിച്ചത്. വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖറാണ് ഇത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 1992 ലാണ് വിജയ് നായകനായി അരങ്ങേറിയത് 'നാളയെ തീര്‍പ്പ്' എന്ന ചിത്രത്തിലായിരുന്നു അത്.  അതേ സമയം വിജയിയുടെ മൊത്തം സ്വത്തുക്കളുടെ മൂല്യം 474 കോടി വരുമെന്നാണ് ഫോര്‍ബ്സിന്‍റെ കണക്കുകള്‍ പറയുന്നത്. 275 കോടി രൂപയോളമാണ് തൻ്റെ ഏറ്റവും പുതിയ സിനിമയ്ക്കായി വിജയ് കൈപ്പറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Thalapathy Vijay’s Car Collection: ആഡംബര കാർ കളക്ഷൻ

ആഡംബര വാഹനങ്ങളോട് ഏറെ പ്രിയമുള്ള താരമാണ് വിജയ്. റോൾസ് റോയ്സ്, വോൾവോ എന്നീ ആഡംബര കാറുകൾ വിജയ് കാർ കളക്ഷനിൽ ഉണ്ട്. ഇതു കൂടാതെയാണ് അടുത്തിടയ്ക്ക് ജാപ്പനീസ് നിർമാതാക്കളായ ലെക്സസിൻ്റെ എൽ എം 350 എച്ച് എം വിപി വാഹനം കൂടി സ്വന്തമാക്കിയത്. ഏകദേശം 2.5 കോടി രൂപയോളം ഇതിനു വിലവരും. രാജ്യത്തെ എം വി പി കളിൽ ഏറ്റവും വില കൂടിയതാണ് ലെക്സസിൻ്റെ എൽ എം 350 എച്ച്. ബിഎംഡബ്യൂ എക്സ് 5 എക്സ് 6, ഓഡി എ8 എൽ, റേഞ്ച് റോവർ, ഫോർഡ് മുസ്താങ്, എന്നിവയാണ് താരത്തിൻ്റെ കളക്ഷനിലുള്ള മറ്റ് കാറുകൾ.

Thalapathy Vijay’s Luxurious Properties: കോടികൾ വിമതിക്കുന്ന ആഡംബര ഭവനം

Advertisment

കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാകർഷകമായ ബംഗ്ലാവാണ് ചെന്നൈയിൽ താരത്തിന് ഉള്ളത്. ടോം ക്യൂസിൻ്റെ ബീച്ച് ഹൗസിനെ അനുസ്മരിപ്പിക്കും വിധമുള്ളതാണ് അത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോടികൾ വിലമതിക്കുന്ന വീടാണ് കടലിൻ്റെ  ശാന്തതയിൽ വിജയ് സ്വന്തമാക്കിയിരിക്കുന്നത്. 

Thalapathy Vijay’s Awards And Achievements: അംഗീകാരങ്ങളും അവാർഡുകളും

1998-ൽ വിജയ്‌ക്ക് തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി , 2007-ൽ ചലച്ചിത്രമേഖലയിലെ നേട്ടങ്ങൾക്ക് വിജയ്ക്ക് ഡോ. എം.ജി.ആർ. എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. 2018-ലെ മികച്ച അന്താരാഷ്‌ട്ര നടനുള്ള പുരസ്കാരവും വിജയ്‌ക്ക് ലഭിച്ചു. 'മെർസലി'ലെ അഭിനയത്തിനും പുരസ്കാരവും അഭിനന്ദവും താരത്തെ തേടി എത്തിയിരുന്നു.   

തമിഴ് ചിത്രങ്ങളിൽ പിന്നണിഗായകനായും വിജയ് പ്രവർത്തിച്ചിട്ടുണ്ട്. രസികൻ എന്ന ചിത്രത്തിൽ ചിത്രയ്ക്കൊപ്പം 'ബംബായ് സിറ്റി സിക്ക റൊട്ടി' എന്ന ഗാനം താരം ആലപിച്ചിരുന്നു.   'സച്ചിൻ' എന്ന ചിത്രത്തിൽ വിജയ് പാ‍ടിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു .'തുപ്പാക്കി',  'തലൈവ' എന്നിങ്ങനെ കുറച്ചധികം സിനിമകളിൽ വിജയ് ഗാനം ആലപിച്ചിട്ടുണ്ട്.  

Read More

Actor Vijay South India Ilayathalapathy Vijay Tamil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: