/indian-express-malayalam/media/media_files/i6L7PXEv1lqBWgytG8FR.jpg)
സിദ്ധാർത്ഥും അതിഥിയും
വിവാഹത്തിനുശേഷം ആദ്യമായി പൊതുവിടത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിദ്ധാർത്ഥും അതിഥി റാവു ഹൈദരലിയും. മുംബൈ വിമാനത്താവളത്തിൽ ഇരുവരും കൈകോർത്ത് നടന്നു പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തു വന്നിട്ടുണ്ട്. പിങ്ക് ആൻഡ് റെഡ് സൽവാർ ആയിരുന്നു അദിതിയുടെ ഔട്ട്ഫിറ്റ്. ഡെനിം ഷർട്ടും ബ്ലാക്ക് ജീൻസും ആയിരുന്നു സിദ്ധാർത്ഥിന്റെ വേഷം
സെപ്റ്റംബർ 16 നാണ് സിദ്ധാർത്ഥും അതിദിയും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും 2021-ൽ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
അദിതി മുമ്പ് നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിച്ചിരുന്നു. ഇരുവരും പിന്നീട് വേർപിരിയുകയും സത്യദീപ് ഫാഷൻ ഡിസൈനർ മസാബയെ വിവാഹം കഴിക്കുകയും ചെയ്തു. രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.