scorecardresearch

Bougainvillea OTT: കാത്തിരിപ്പിന് വിരാമം, ബൊഗെയ്ൻവില്ല ഒടിടിയിലേക്ക്; കൗണ്ട്ഡൗണ്‍ ടീസര്‍ എത്തി

Bougainvillea OTT: ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബൊഗെയ്ൻവില്ല ഒടിടിയിലേക്ക്

Bougainvillea OTT: ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബൊഗെയ്ൻവില്ല ഒടിടിയിലേക്ക്

author-image
Entertainment Desk
New Update
Bougainvillea OTT Release Date Platform

Bougainvillea OTT Release Date & Platform, SonyLiv Drops Countdown Teaser

Bougainvillea OTT Release Date & Platform: ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന അമൽ നീരദ് ചിത്രം 'ബൊഗെയ്ൻവില്ല' ഒടിടിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.  കഴിഞ്ഞ ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.  രണ്ടു മാസം പിന്നിടുമ്പോഴേക്കും ചിത്രം ഒടിടിയിലേക്കും എത്തുകയാണ്.  ഒടിടി റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ കൗണ്ട്ഡൗണ്‍ ടീസർ പുറത്തു വിട്ടിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സോണിലിവ്. 

Advertisment

ലാജോ ജോസിൻ്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അമൽ നീരദും ലാജോ ജോസും ചേർന്നാണ്. ഉദയാ പിക്‌ചേഴ്‌സ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 

11 വർഷങ്ങൾക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത് ബൊഗെയ്ൻവില്ലയിലൂടെയാണ്. ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് ജ്യോതിർമയി കാഴ്ച വച്ചത്. ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവാണ് 'ബൊഗെയ്ൻവില്ല'യിൽ കാണാനാവുക. റെട്രോഗ്രേഡ് അംനേഷ്യയുള്ള റീത്തു എന്ന കഥാപാത്രത്തിന്റെ മാനസികവും വൈകാരികവുമായ അവസ്ഥകളെ  കയ്യടക്കത്തോടെയാണ് ജ്യോതിർമയി അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

Bougainvillea Plot: ബൊഗെയ്ൻവില്ല പറഞ്ഞത്

മറവിയ്ക്കും ഓർമയ്ക്കും ഇടയിൽ പെട്ട് ഉഴറുന്ന റീത്തുവിന്റെയും ഭർത്താവ് ഡോ. റോയ്സിന്റെയും ജീവിതമാണ് ചിത്രം പറയുന്നത്. ഇടയ്ക്ക്, ഒരു പെൺകുട്ടിയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എസിപി ഡേവിഡ് കോശി (ഫഹദ് ഫാസിൽ) സ്ഥലത്തെത്തുന്നു. ആ പെൺകുട്ടിയെ അവസാനമായി കണ്ട ആളെന്ന രീതിയിൽ റീത്തു സംശയത്തിന്റെ നിഴലിൽ ആവുന്നു. എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം നിഗൂഢതയുടെ ചുരുളുകൾ അഴിയുന്നു.

സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഡിസംബർ 13 മുതൽ ബൊഗെയ്ൻവില്ല സോണി ലിവിൽ കാണാം. 

Read More

OTT New Release Kunchacko Boban Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: