/indian-express-malayalam/media/media_files/v4IfkwxN4ienUuNRQKoG.jpg)
ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രണയമായിരുന്നു ബോണികപൂറിന്റെയും നടി ശ്രീദേവിയുടെയും. ഫ്യൂച്ചര്‍ സ്റ്റുഡിയോ സിഇഒയും നിര്‍മ്മാതാവുമായ മോന ഷൗരിയുമൊത്ത് വിവാഹജീവിതം നയിക്കുന്നതിനിടയില്‍ത്തന്നെയാണ് ബോണി ശ്രീദേവിയുമായി പ്രണയത്തിലാവുന്നത്. എന്നാല്‍ താൻ തുറന്നു പറയുന്നതിനു മുൻപു തന്നെ, തന്റെ പ്രവൃത്തികളിലൂടെ മോന ആ അടുപ്പം മനസ്സിലാക്കിയിരുന്നെന്നും സൂംടീവിക്ക് നല്‍കിയ അഭിമുഖത്തില്‍ ബോണി പറയുന്നു.
''എൻ്റെ അമ്മയ്ക്ക് എനിക്ക് ശ്രീദേവിയോടുള്ള ഫീലിംഗ് മനസ്സിലായിരുന്നു. രക്ഷാബന്ധന്റെ അന്ന് എന്റെ അമ്മ ശ്രീദേവിക്ക് രാഖിവെച്ച ഒരു പൂജാപാത്രം നല്‍കി. എന്നിട്ട് അത് എന്റെ കയ്യില്‍ കെട്ടാന്‍ ആവശ്യപ്പെട്ടു. ശ്രീദേവി മുറിയിലേക്ക് കയറിപ്പോയി. ഞാന്‍ അവരോട് പറഞ്ഞു, വിഷമിക്കേണ്ട, അത് കാര്യമാക്കേണ്ട. ഇത് ഇവിടെ ഇരിക്കട്ടെ. രാഖി എന്തിനാണെന്നൊന്നും ശ്രീദേവിക്ക് മനസ്സിലായിരുന്നില്ല', ബോണികപൂര്‍ പറഞ്ഞു.
/indian-express-malayalam/media/media_files/INUuT6NgzD8hgHAStavw.jpg)
വിവാഹിതന്‍ ആയിരുന്നെങ്കിലും ശ്രീദേവിയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ മുന്‍ഭാര്യ മോനയോട് താൻ സത്യസന്ധനായിരുന്നുവെന്നും ബോണി പറയുന്നു. ''എനിക്ക് കുറ്റബോധമൊക്കെ ഉണ്ട്. എന്നാല്‍ എന്റെ ഭാര്യയും അര്‍ജ്ജുന്റെ അമ്മയുമായ മോനയോട് ഞാന്‍ സത്യസന്ധത പുലര്‍ത്തിയിരുന്നു. എനിക്ക് ശ്രീദേവിയോടുള്ള അടുപ്പം എന്തായിരുന്നെന്ന് അവള്‍ക്ക് അറിയാമായിരുന്നു. കല്ല്യാണം കഴിക്കുന്നതിന് മുന്‍പ് ശ്രീദേവി അവളോടൊപ്പം കുറെ തവണ വീട്ടില്‍ താമസിച്ചിട്ടുണ്ട്. മോനയെ ആശങ്കപ്പെടുത്തുന്ന പല കാര്യങ്ങളും ഞാന്‍ വഴിവിട്ട് ചെയ്തിട്ടുണ്ട്. അതിനാൽ മോനയ്ക്ക് അതു മനസ്സിലായിരുന്നു."
1983ല്‍ വിവാഹിതരായ ബോണിയും മോനയും 1996ല്‍ വിവാഹ മോചിതരായി. അതേ വര്‍ഷം ബോണി ശ്രീദേവിയെ വിവാഹം ചെയ്തു. അര്‍ജുൻ കപൂർ, അൻഷുല കപൂർ എന്നിങ്ങനെ രണ്ടുമക്കളാണ് ബോണി- മോന ദമ്പതികൾക്കുള്ളത്. ജാന്‍വി കപൂറും ഖുഷി കപൂറുമാണ് ബോണിയുടെയും ശ്രീദേവിയുടെയും മക്കള്‍. 2018ല്‍ ദുബായില്‍ വെച്ച് ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് ശീദേവി മരണപെട്ടത്.
Read More Entertainment News Here
- ജാൻവിയും ശിഖറും ഡേറ്റിംഗിലാവും മുൻപെ അവനെന്റെ സുഹൃത്താണ്: ബോണി കപൂർ
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us