/indian-express-malayalam/media/media_files/uploads/2021/05/Hits-hard-on-personal-level-Dulquer-Dalmaan-Rajeev-Masand-Covid-19-fi.jpg)
"നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, രാജീവ് മസന്ദ്. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും സ്നേഹവും കരുതലുമുള്ള ആളുകളില്‍ ഒരാള്‍. ജയ-പരാജയങ്ങള്‍ കണക്കിലെടുക്കാതെ എന്നും എന്നെ പിന്തുണച്ചയാള്‍. അത്രമേല്‍ സിനിമയെ സ്നേഹിക്കുന്നയാള്‍. എനിക്ക് നിങ്ങളെ എന്തിഷ്ടമാണ് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. രോഗം വേഗം ഭേദമാകട്ടെ. സ്വകാര്യമായ നിലയില്‍ എനിക്കിത് താങ്ങാനാവാത്ത സങ്കടമാണ്, വലിയ പ്രഹരമാണ്."
കോവിഡ് ബാധിതനായി ചികിത്സയിലുള്ള സിനിമാ നിരൂപകന്‍ രാജീവ് മസന്ദിനായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച വാക്കുകളാണിവ. മുംബൈ കോകിലാ ബെന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നാല്‍പ്പത്തിരണ്ടുകാരനായ രാജീവ് മസന്ദിനെ. അദ്ദേഹത്തിന്റെ ഓക്സിജന്‍ നില താഴ്‌ന്നതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലാക്കിയത്.
/indian-express-malayalam/media/media_files/uploads/2021/05/dq.jpeg)
തന്റെ ബോളിവുഡ് സിനിമാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പല തവണ ദുല്‍ഖര്‍ സല്‍മാന്‍ രാജീവ് മസന്ദിനു അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറെക്കാലം മാധ്യമപ്രവര്‍ത്തകനായിരുന്ന രാജീവ് മസന്ദ് നിലവില്‍ കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനി ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ കീഴിലുള്ള ധര്‍മ്മ കോര്‍ണര്‍സ്റ്റോണ്‍ എജെന്‍സിയുടെ സിഓഓ ആണ്.
Read more: കുഞ്ഞു മറിയത്തിന് ആലിയ ഭട്ടിന്റെ സർപ്രൈസ്; സന്തോഷം പങ്കുവച്ച് ദുൽഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.