Latest News

കുഞ്ഞു മറിയത്തിന് ആലിയ ഭട്ടിന്റെ സർപ്രൈസ്; സന്തോഷം പങ്കുവച്ച് ദുൽഖർ

മറിയത്തിന് താൻ അയച്ച സമ്മാനങ്ങൾ ഇഷ്ടമാകുമെന്ന് കരുതുന്നതായി ആലിയ കുറിപ്പിൽ എഴുതിയിട്ടുണ്ട്

Alia Bhatt, ആലിയ ഭട്ട്, Dulquer Salmaan, ദുൽഖർ സൽമാൻ, Maryam, മറിയം, ie malayalam, ഐഇ മലയാളം

ദുൽഖർ സൽമാന്റെ മകൾ മറിയത്തിന് ബോളിവുഡിൽനിന്നൊരു സർപ്രൈസ് ഗിഫ്റ്റ് എത്തിയിരിക്കുകയാണ്. ദുൽഖറിന്റെ ഇഷ്ട നടിയായ ആലിയ ഭട്ടാണ് കുഞ്ഞു മറിയത്തിന് സമ്മാനം അയച്ചത്. ആലിയ അയച്ച സമ്മാനങ്ങളും ഒപ്പമുളള കുറിപ്പും ദുൽഖർ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്.

മറിയത്തിന് താൻ അയച്ച സമ്മാനങ്ങൾ ഇഷ്ടമാകുമെന്ന് കരുതുന്നതായി ആലിയ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ആലിയയുടെ സ്നേഹസമ്മാനത്തിന് ദുൽഖർ നന്ദി പറഞ്ഞിട്ടുണ്ട്. ദുൽഖറിന്റെ നന്ദി പറഞ്ഞുളള വാക്കുകൾ ആലിയയും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്.

Alia Bhatt, ആലിയ ഭട്ട്, Dulquer Salmaan, ദുൽഖർ സൽമാൻ, Maryam, മറിയം, ie malayalam, ഐഇ മലയാളം

ആലിയയുടെ ആരാധകനാണ് താനെന്ന് ദുൽഖർ മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിരുന്നു. ആലിയയെപ്പോലെ തന്റെ മകൾ വളരണമെന്നാണ് തന്റെ ആഗ്രഹമെന്നും ദുൽഖർ പറഞ്ഞിരുന്നു. ആലിയയോട് ക്രഷ് അല്ലെന്നും ഒരു അഭിനേതാവ് എന്ന നിലയിലുളള ഇഷ്ടമാണെന്നും ആലിയയുടെ കുറച്ച് സിനിമകള്‍ കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

Read More: ഇന്നിനിയില്ല, ദാ ഇതും കൂടെ, നിർത്തി; ഒരു ദിവസത്തിൽ മൂന്നു അറിയിപ്പുകൾ നടത്തി ദുൽഖർ

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 2017 മേയ് അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

സോഷ്യൽ മീഡിയയിലെ കുട്ടിത്താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരങ്ങളുടെ ആരാധകർക്ക് കൗതുകമാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Alia bhatt sends a cute gift hamper to dulquer salmaan daughter maryam

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express