ചലച്ചിത്ര താരം മമ്മൂട്ടിയുടെ മകനാണ് ദുൽഖർ സൽമാൻ. 1984 ജൂലൈ 28 നായിരുന്നു ദുൽഖറിന്റെ ജനനം. അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബിബിഎ ബിരുദം നേടി.
2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ അഭിനയരംഗത്ത് എത്തുന്നത്. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്‌ത ഉസ്‌താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. ഈ ചിത്രമാണ് ദുൽഖറിനെ ശ്രദ്ധേയമാക്കിയത്.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂർ ഡേയ്‌സ് എന്നീ ചിത്രങ്ങൾ ദുൽഖറിന്റെ താരമൂല്യം ഉയർത്തി. 2015 ൽ പുറത്തിറങ്ങിയ ചാർലി എന്ന സിനിമ ദുൽഖറിന്റെ താരമൂല്യം ഉയർത്തി. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ദുൽഖറിന് ലഭിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ദുൽഖർ അഭിനയിച്ചിട്ടുണ്ട്.
“വായ് മൂടി പേസവും” ആണ് ദുൽഖർ അഭിനയിച്ച ആദ്യ തമിഴ് സിനിമ. നസ്രിയ നസിം നായികയായ ഈ സിനിമ മലയാളത്തിലേക്ക് “സംസാരം ആരോഗ്യത്തിനു ഹാനികരം “എന്ന പേരിലേക്ക് മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്. ഓകെ കൺമണി ആയിരുന്നു ദുൽഖറിനെ തമിഴകരുടെ പ്രിയതാരമാക്കിയത്. ഈ ചിത്രത്തോടെ തമിഴകത്തും ദുൽഖറിന് നിരവധി ആരാധകരുണ്ടായി. ഹിന്ദിയിൽ ദുൽഖർ അഭിനയിച്ച ആദ്യ സിനിമ കർവാനാണ്.
കുഞ്ഞിക്ക ആരാധകർ ദുൽഖറിനെ വിളിക്കുന്നത്. മഹാനടിയായിരുന്നു 2018 ൽ പുറത്തിറങ്ങിയ ദുൽഖറിന്റെ ചിത്രം. ഹിന്ദി ചിത്രമായ കർവാൻ ആണ് ദുൽഖറിന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
2012 ഡിസംബർ 22-ന് ആയിരുന്നു ദുൽഖറിന്റെ വിവാഹം. ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയാണ് ദുൽഖറിന്റെ ഭാര്യ. ഇവർക്ക് മറിയം എന്ന മകളുണ്ട്. Read More
“പ്രിയ ദുൽഖർ, ആദി ശങ്കറിന് നിങ്ങൾ നൽകിയത് അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ജന്മവും ജീവിതവുമാണ്. നിങ്ങൾ ഇടപെട്ടില്ലായിരുങ്കിൽ അവന്റെ ജീവിതം മാത്രമല്ല, ഒരു കുടുബം തന്നെ തകർന്ന്…