scorecardresearch

പിറന്നാൾ ദിനത്തിൽ ബിജു മേനോന് ജീത്തു ജോസഫിന്റെ സമ്മാനം

Biju Menon Birthday: ബിജു മേനോന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്

Biju Menon Birthday: ബിജു മേനോന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്

author-image
Entertainment Desk
New Update
Biju Menon Birthday Valathu Vashathe Kallan character poster

മലയാളികളുടെ പ്രിയനടൻ ബിജു മേനോന്റെ 55-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ നടന് ആശംസകൾ നേർന്നുകൊണ്ട് വലതുവശത്തെ കള്ളന്‍റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്തിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും.

Advertisment

Also Read: New malayalam OTT Release: മനോരമ മാക്സിൽ കാണാം 10 പുതിയ മലയാളചിത്രങ്ങൾ

ചിത്രത്തിൽ ആന്റണി സേവ്യർ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളനി'ൽ ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഇർഷാദ് അലി, ലെന, ഷാജു ശ്രീധർ, ലിയോണ ലിഷോയ്, കെ യു മനോജ്  എന്നിവരും ചിത്രത്തിലുണ്ട്. 

Also Read: നടി ഗ്രേസ് ആന്റണി വിവാഹിതയായി; ചിത്രങ്ങൾ

Advertisment

ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് എന്നിവരുടെ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. കൊച്ചി, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

Also Read: ചിത്ര ചേച്ചിയെപ്പോലെ മറ്റാരുണ്ട്; ഹൃദയം തൊടും കുറിപ്പുമായി ദിവാകൃഷ്ണ

നായകൻ, വില്ലൻ, ആക്ഷൻ, കോമഡി, സെന്റിമെന്റ്സ് തുടങ്ങി എന്തും ഭദ്രമായി ഏൽപ്പിക്കാവുന്ന അപൂർവം ചില അഭിനേതാക്കളിൽ ഒരാളാണ് ബിജു മേനോൻ. 1995-ൽ 'പുത്രൻ' എന്ന സിനിമയിലൂടെ നായകനായാണ് ബിജു മേനോൻ അഭിനയരംഗത്തെത്തിയത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ  അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഖിലചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. 2021ൽ ആർക്കറിയാം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ബിജു മേനോൻ സ്വന്തമാക്കിയിരുന്നു. 2022ൽ അയ്യപ്പനും കോശിയിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ബിജു മേനോൻ നേടി. 

Also Read: അഖിൽ മാരാർ വീണ്ടും ബിഗ് ബോസിൽ: Bigg Boss Malayalam Season 7

Birthday Biju Menon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: