scorecardresearch

മനയിലേക്ക് പുതിയ അതിഥി; ചാന്ദിനിക്ക് നേരിട്ട് 'മെമ്പർഷിപ്' നൽകി ബേസിൽ; വീഡിയോ

ബേസിൽ യൂണിവേഴ്സിലെ പുതിയ അതിഥിയെ വരവേറ്റ് സോഷ്യൽ മീഡിയ

ബേസിൽ യൂണിവേഴ്സിലെ പുതിയ അതിഥിയെ വരവേറ്റ് സോഷ്യൽ മീഡിയ

author-image
Entertainment Desk
New Update
Bsil Joseph, Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

നടൻ ബേസിൽ ജോസഫ് തുടക്കം കുറിച്ച 'ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സ്' ഇപ്പോൾ സിനിമാലോകത്ത് ട്രെൻഡായി മാറുകയാണ്. ഷെയ്ക്ക് ഹാൻഡ് നൽകാൻ കൈ നീട്ടി ചമ്മിപ്പോകുന്ന അവസ്ഥയ്ക്ക് സോഷ്യൽ മീഡിയ നൽകിയ ചെല്ലപ്പേരാണ് 'ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സ്'. ബേസില്‍ ജോസഫിനെയാണ് ഈ ക്ലബ്ബിന്റെ അംബാസിഡറായി സോഷ്യൽ മീഡിയ അംഗീകരിച്ചിരിക്കുന്നത്. 

Advertisment

ബേസിൽ ജോസഫിന്റെ കൈകൊടുക്കലോടെയാണ് സംഭവം കയറി ട്രെൻഡായത്. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജിനൊപ്പം കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസിലും എത്തിയ വേദിയിലായിരുന്നു സംഭവം. ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടിയെങ്കിലും അതുകാണാതെ ആ പ്ലെയർ  പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. 

മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോൾ, ടൊവിനോയെ കളിയാക്കി ബേസിൽ ചിരിച്ചതിനു കിട്ടിയ പണിയാണിത് എന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. എന്തായാലും 'ബേസിലിന്റെ  കൈകൊടുക്കൽ' ട്രോളുകൾ അതോടെ സോഷ്യൽ മീഡിയപേജുകളിൽ നിറഞ്ഞു. 

ടൊവിനോയ്ക്കും ബേസിലിനും പിന്നാലെ മെഗസ്റ്റാർ മമ്മൂട്ടിയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും സുരാജ് വെഞ്ഞാറമൂടും രമ്യ നമ്പീശനും ഉൾപ്പെടെ നിരവധി താരങ്ങൾ ക്ലബ്ബിലെത്തി. ഇപ്പോഴിതാ പുതിയൊരാളും  'ഷെയ്ക്ക് ഹാന്‍ഡ്' യൂണിവേഴ്‌സില്‍ അംഗത്വം എടുത്തിരിക്കുകയാണ്. നടി ചാന്ദിനിയാണ് ക്ലബ്ബിലേക്കുള്ള പുതിയ എൻട്രി.

Advertisment

ബേസിലിന് കൈകൊടുത്തപ്പോഴാണ് ചാന്ദിനിക്ക് അമളിപറ്റിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബേസിലിൽ നേരിട്ട് അംഗത്വം നൽകയെന്നാണ് പലരും വീഡിയോയിൽ കുറിക്കുന്നത്. "ഇപ്പോ മൂപ്പര് നേരിട്ട് മെമ്പർഷിപ് കൊടുക്കല്,"യൂണിവേഴ്സ് ഉടമ നേരിട്ട് മെമ്പർഷിപ് കൊടുത്തു,"വീണ്ടും ഒരാൾക്ക് കൂടെ പുതിയ മനയിലേക്ക് സ്വാഗതം," കമന്റുകൾ ഇങ്ങനെ. 

Read More

Viral Video Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: