/indian-express-malayalam/media/media_files/2025/09/04/basil-joseph-pinarayi-vijayan-cm-onam-celebrations-2025-09-04-13-11-18.jpg)
ബേസിൽ ജോസഫ്
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയിൽ അതിഥിയായി ബേസിൽ എത്തിയിരുന്നു.
Also Read: Onam OTT Releases: ഓണം കളറാക്കാൻ ഇന്ന് ഒടിടിയിൽ എത്തിയ 4 മലയാള ചിത്രങ്ങൾ
കോളേജ് കാലത്തെ അനുഭവങ്ങൾ പങ്കിട്ട ബേസിൽ, ഓണം വാരാഘോഷത്തിൽ സർക്കാരിന്റെ അതിഥിയായി എത്താനായതിലുള്ള സന്തോഷവും പങ്കുവച്ചു. പണ്ട് നിയമസഭയുടെ മുന്നിലൂടെ നടക്കുമ്പോൾ ഫോട്ടോ എടുത്താൻ ശ്രമിക്കുമ്പോൾ പൊലീസുകാർ ഓടിക്കുമായിരുന്നു എന്നും ഇന്ന് അതെ നിയമസഭയിൽ അതിഥിയായി എത്താൻ കഴിഞ്ഞതിലും മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും ബേസിൽ പറഞ്ഞു.
Also Read: കയാദുവിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
"പണ്ട് നിയമസഭയുടെ മുന്നിൽ ഫോട്ടോ എടുക്കാൻ പോകുമ്പോൾ പോലീസ് ഓടിക്കുമായിരുന്നു. ഇന്ന് അതെ നിയമസഭയിൽ അതിഥിയായി എത്തി മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ സാധിച്ചു. മാത്രവുമല്ല പൊലീസ് അകമ്പടിയിൽ സ്റ്റേറ്റ് കാറിൽ ഇതുവരെ വന്നു. അതെല്ലാം കണ്ട് പകച്ചു നിൽക്കുകയാണ് ഞാൻ," ബേസിലിന്റെ വാക്കുകൾ ഇങ്ങനെ.
Also Read: ഏതു മൂഡ്? ഓണം മൂഡ്! കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളുമായി സുചിത്ര
ബേസിൽ ജോസഫിനൊപ്പം തമിഴ് നടൻ രവി മോഹനും സംസ്ഥാന സര്‍ക്കാറിന്റെ ഓണം ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു. യുവതലമുറയിലെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ഫ്രണ്ട് പൈലറ്റ് ആയാൽ സൈഡ് സീറ്റിൽ ഇരുന്നും പറക്കാം: വീഡിയോയുമായി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.