/indian-express-malayalam/media/media_files/R8oJpOhqW27pu16bdrxG.jpg)
ബറോഡ് ആൻ വൂഡോയിൽ നിന്ന്
കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സംവിധായകനായി അരങ്ങറ്റം കുറിക്കുന്ന ബറോസ് സിനിമയുടെ റിലീസിങ്ങിന് മുന്നോടിയായി അനിമേറ്റഡ് സീരീസ് പുറത്തിറക്കി. 'ബറോഡ് ആൻഡ് വൂഡോ' എന്ന് പേരിട്ടിരിക്കുന്ന അനിമേറ്റഡ് സീരീസ് സുനിൽ നമ്പുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലുൾപ്പെടെയുള്ള അണിയറ പ്രവർത്തകരാണ് ബറോസിന്റെ അനിമേറ്റഡ് സീരീസ് സാമുഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ടി കെ രാജീവ് കുമാറിന്റേതാണ് സീരീസിന്റെ ആശയം.
ഓണം റിലീസായി സെപ്റ്റംബർ 12-നാണ് ബറോഡ് പ്രദർശനത്തിനെത്തുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം നിർവഹിച്ചിക്കുന്നത്. ജിജോ പുന്നൂസിന്റെ കഥയിലെടുക്കുന്ന ചിത്രം ത്രീഡി സാങ്കേതിക മികവിലാണ് പ്രദർശനത്തിനെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമാണം. മോഹൻലാൽ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാർക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം നൽകുന്നത്. നേരത്തെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഹോളിവുഡ് സ്റ്റൈൽ ചിത്രീകരണമാണ് ബറോസിന്റേതെന്ന് മേക്കിങ് വിഡീയോ പുറത്തിറക്കിയപ്പോൾ പലരും അഭിപ്രായപ്പെട്ടിരുന്നു.
ചിത്രത്തിൽ നിധി കാക്കുന്ന ഭൂതമായിട്ടാണ് മോഹൻലാലെത്തുന്നതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. രണ്ട് ഗെറ്റപ്പുകളിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ വിവിധ ഇന്ത്യൻ ഭാഷകളിലും പോർചുഗീസ്, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യൻ താരങ്ങൾക്കൊപ്പം റാഫേൽ അർമാഗോ, പാസ് വേഗ, സെസാർ ലോറെന്റോ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. മോഹലാലിന്റെ വ്യത്യസ്ത ഗെറ്റപ്പും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന് നിലയിലും ആരാധർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.