/indian-express-malayalam/media/media_files/2025/03/14/2UL5JEjKgHI6UFsRgHdl.jpg)
Babu Antony Now and Then
മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. താരത്തിന്റെ ആക്ഷൻ ഹീറോ പരിവേഷം കയ്യേറാൻ മലയാളസിനിമയിലെ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
ആറടിയിലേറെ പൊക്കവും മെലിഞ്ഞ ശരീരവും നീട്ടി വളർത്തിയ മുടിയുമായി സ്ക്രീനിൽ ബാബു ആന്റണി തീർത്ത ഓളം ചെറുതല്ല. ആ കാലത്തിലേക്ക് ഓർമകളെ കൂട്ടികൊണ്ടുപോവുന്ന ഒരു ത്രോബാക്ക് ചിത്രമാണ് നടൻ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം, പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നെടുത്ത ഒരു ചിത്രവും താരം പങ്കിട്ടിട്ടുണ്ട്.
" 1993ൽ ഉപ്പുകണ്ടം ബ്രദേഴ്സിന്റെ സമയത്ത് എടുത്ത ചിത്രം, 2025ൽ സാഹസം ഷൂട്ടിനിടെ പകർത്തിയ ചിത്രം," എന്നാണ് അടിക്കുറിപ്പ്. പഴയ പോലെ ആ മുടിയൊന്നു നീട്ടി വളർത്താവോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം.
നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. സമീപകാലത്ത്, ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന 'ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്' എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്.
ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമ അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്. 'ദ ഗ്രേറ്റ് എസ്കേപ്പ്' എന്ന ചിത്രത്തിലാണ് ആർതർ ആന്റണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ളാക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ഓഡിഷനിലൂടെയാണ് 'ദ ഗ്രേറ്റ് എസ്കേപ്പ്' എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് ഇടുക്കി ഗോൾഡിലും ആർതർ ചെറിയൊരു വേഷം ചെയ്തിരുന്നു.
Read More
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കിൽ ദയവ് ചെയ്ത് പറ; എമ്പുരാൻ അപ്ഡേറ്റ് കാത്ത് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.