scorecardresearch

'റിവ്യു കണ്ടപ്പോൾ പ്രിൻസ് ആൻഡ് ഫാമിലി കൊള്ളില്ലന്ന് തെറ്റിദ്ധരിച്ചുപോയി,' കുറിപ്പുമായി അസീസ്

റിവ്യു ഒരാളുടെ അഭിപ്രായമാണെന്നും എന്നാൽ സ്വന്തം ഇഷ്ടമില്ലായിമ മറ്റുള്ളവരിൽ അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണെന്നും അസീസ് പറഞ്ഞു

റിവ്യു ഒരാളുടെ അഭിപ്രായമാണെന്നും എന്നാൽ സ്വന്തം ഇഷ്ടമില്ലായിമ മറ്റുള്ളവരിൽ അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണെന്നും അസീസ് പറഞ്ഞു

author-image
Entertainment Desk
New Update
Azees, Prince and Family

ബിൻ്റോ സ്റ്റീഫന്റെ സംവിധാനത്തിൽ ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'പ്രിൻസ് ആൻ്റ് ഫാമിലി.' ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, പ്രിൻസ് ആൻ്റ് ഫാമിലിക്കെതിരായ മോശം റിവ്യുകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ അസീസ് നെടുമങ്ങാട്.

Advertisment

പ്രിൻസ് ആൻസ് ഫാമിലിയുടെ റിവ്യൂ കണ്ടപ്പോൾ സിനിമ കൊള്ളില്ലന്ന് താൻ തെറ്റിദ്ധരിച്ചുപോയെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ അസീസ് കുറിച്ചു. റിവ്യു എന്നത് ഒരാളുടെ അഭിപ്രായമാണെന്നും എന്നാൽ സ്വന്തം ഇഷ്ടമില്ലായിമ മറ്റുള്ളവരിൽ അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണെന്നും അസീസ് കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം
"റിവ്യു എന്നത് ഒരാളുടെ അഭിപ്രായമാണ്, ആ അഭിപ്രായം പറയുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷെ സ്വന്തം ഇഷ്ടമില്ലായിമ മറ്റുള്ളവരിലും അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ റിവ്യു കണ്ടപ്പോൾ സിനിമ കൊള്ളില്ലന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി. 

പക്ഷെ കുറച്ച് സുഹൃത്തുക്കൾ സിനിമ കണ്ടിട്ട്, ദിലീപേട്ടന്റെ കുറച്ചുനാൾക്ക് ശേഷം നല്ലൊരു സിനിമ കണ്ടു എന്ന് അവർ പറഞ്ഞു. ഞാനും പോയി പടം കണ്ടു. പ്രിയ റിവ്യൂ ഇടുന്ന സുഹൃത്തുക്കളെ, ഇത്രയും മനോഹരമായ സിനിമയെ നിങ്ങൾ ഇങ്ങനെ പറഞ്ഞല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുവാ. ഞാൻ ഈ സിനിമയിൽ അഭിനയിച്ചിട്ടില്ല ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനും പോകുന്നില്ല. നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസുണ്ടായാൽ മതി. അടിപൊളി സിനിമ ധൈര്യമായിട്ട് ഫാമിലിയുമായി പോയി കാണാം.  ഓൾ ദി ബെസ്റ്റ് ദിലീപേട്ടാ,"- അസീസ് കുറിച്ചു.

Advertisment

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് പ്രിൻസ് ആൻഡ് ഫാമിലി നിർമിക്കുന്നത്. മിശ്രാഭിപ്രായങ്ങാണ് ചിത്രത്തെ കുറിച്ച് പുറത്തു വരുന്നത്. ദിലീപിനൊപ്പം, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ദീഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആൻ്റണി, അശ്വിൻ ജോസ്, പാർവതി രാജൻ ശങ്കരാടി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

Read More

Dileep Film Review Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: