/indian-express-malayalam/media/media_files/2025/05/30/VbrT2aADWvBZUYs84h7Q.jpg)
ചിത്രം: എക്സ്/TVK IT Wing
മയക്കുമരുന്ന് ഒഴിവാക്കുന്നതു പോലെ തന്നെ ജാതിയും മതവും ഒഴിവാക്കേണ്ടതുണ്ടെന്ന് തമിഴഗ വെട്രി കഴകം നേതാവും നടനുമായ വിജയ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള 'വിഭജനം എന്ന ആശയം' പിന്തുടരരുതെന്ന് വിജയ് വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചത്.
പ്രകൃതിക്ക് ജാതിയോ മതമോ ഉണ്ടോ എന്ന് ചോദിച്ച വിജയ്, മയക്കുമരുന്ന് ഒഴിവാക്കുന്നതുപോലെ നമ്മൾ മതവും ജാതിയും ഒഴിവാക്കേണ്ടതുണ്ടെന്നു പറഞ്ഞു. ജനാധിപത്യത്തിന്റെ സത്ത സമത്വത്തിലും സ്വാതന്ത്ര്യത്തിലുമാണെന്നും വിജയ് ഊന്നിപ്പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേർത്ത സംഭവത്തിലും വിജയ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Also Read: മെറ്റ് ഗാലയിൽ സ്റ്റാറായി തമിഴകത്തെ സൂപ്പർ താരങ്ങൾ; വിജയ് ഞെട്ടിച്ചെന്ന് ആരാധകർ; വീഡിയോ
"നിങ്ങളുടെ മനസ്സ് ജനാധിപത്യപരമായി നിലനിർത്തുക. ജനാധിപത്യം ഉള്ള കാലത്ത് മാത്രമേ ഈ ലോകത്തും മറ്റെല്ലാ മേഖലകളിലും സ്വാതന്ത്ര്യം നിലനിൽക്കൂ. മയക്കുമരുന്ന് നമ്മൾ അകറ്റി നിർത്തുന്നതുപോലെ ജാതി, മതം എന്നിവയെ അകറ്റി നിർത്തുക. ജാതിയും മതവും അടിസ്ഥാനമാക്കിയുള്ള പ്രത്യയശാസ്ത്രങ്ങളോട് അടുക്കരുത്," അദ്ദേഹം പറഞ്ഞു.
Also Read: വിജയ് ചിത്രത്തിൽ ഹനുമാൻകൈൻഡും; അനിരുദ്ധിനൊപ്പം റാപ്പ് സോങ്
അതേസമയം, രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന 'ജനനായകൻ' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
Read More: കല്യാണം കഴിഞ്ഞ് ഡിവോഴ്സായി, രണ്ടാമത് വിവാഹം കഴിച്ച ഭർത്താവ് മരിച്ചു, ഇപ്പോൾ ലിവ് ഇൻ റ്റുഗദർ: അഞ്ജു അരവിന്ദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.